Sections

വായ്പകൾ ലഭ്യമാക്കാൻ ആക്‌സിസ് ബാങ്ക് - ഇന്ത്യ ഷെൽട്ടർ ഫിനാൻസ് സഹകരണം

Thursday, May 04, 2023
Reported By Admin
Axis Bank

ആക്സിസ് ബാങ്ക് - ഇന്ത്യ ഷെൽട്ടർ ഫിനാൻസ് സഹകരണം - എംഎസ്എംഇ വായ്പകൾ നൽകും


കൊച്ചി: വായ്പാ വിതരണത്തിൽ സഹകരിക്കുന്നതിനായി ആക്സിസ് ബാങ്കും ഇന്ത്യ ഷെൽട്ടർ ഫിനാൻസ് കോർപറേഷനും തന്ത്രപരമായ പങ്കാളിത്തത്തിൽ ഏർപ്പെട്ടു. ഈ സഹകരണത്തിലൂടെ ഇരു സ്ഥാപനങ്ങളും അർധ നഗര മേഖലകളിലെ ഇടത്തരം, താഴ്ന്ന വരുമാനക്കാർക്ക് സുരക്ഷിതമായ എംഎസ്എംഇ വായ്പകൾ നൽകും.

സാമ്പത്തിക മേഖലയിലെ ആക്സിസ് ബാങ്കിൻറെ വൈദഗ്ദ്ധ്യവും വായ്പ എടുക്കുന്നവരെ വിലയിരുത്തുന്നതിൽ ഇന്ത്യ ഷെൽട്ടറിനുള്ള ശക്തമായ പ്രോസസ്സിങ് സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തി കുറഞ്ഞ നിരക്കിൽ വായ്പകൾ നൽകാൻ ഈ സഹകരണത്തിലൂടെ സാധിക്കും. വലിയ സ്ഥാപനങ്ങൾ കുറഞ്ഞ തോതിൽ മാത്രം സേവനങ്ങൾ നൽകുന്നതും ഔപചാരിക വായ്പാ രംഗത്ത് പുതിയതുമായ അനൗപചാരിക വിഭാഗത്തിൽ പെട്ട ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാൻ ഈ പങ്കാളിത്തം സഹായകമാകും.

ബാങ്കിൻറെ ഭാരത് ബാങ്കിങ് മിഷൻ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ ഇന്ത്യ ഷെൽട്ടറുമായുള്ള സഹകരണം സഹായിക്കുമെന്ന് ആക്സിസ് ബാങ്ക് ഭാരത് ബാങ്കിങ് വിഭാഗം മേധാവിയും ഗ്രൂപ്പ് എക്സിക്യൂട്ടീവുമായ മുനിഷ് ഷർദ പറഞ്ഞു.

കൂടുതൽ പ്രദേശങ്ങളിലേക്ക് എത്താനും സ്ഥായിയായ വികസനം സാധ്യമാക്കാനുമുള്ള തങ്ങളുടെ ശ്രമങ്ങൾക്ക് ആക്സിസ് ബാങ്കുമായുള്ള സഹകരണം സഹായകമാകുമെന്ന് ഇന്ത്യ ഷെൽട്ടർ ഹൗസിങ് ഫിനാൻസ് മാനേജിങ് ഡയറക്ടറും സിഇഒയുമായ രൂപിന്ദർസിങ്പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.