- Trending Now:
കൊച്ചി: യുബി കോ ലെൻറ് പ്ലാറ്റ്ഫോമിലൂടെ വായ്പകൾ നൽകുന്നതിനായി ആക്സിസ് ബാങ്കും ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ഓട്ടോട്രാക് ഫിനാൻസും ധാരണയിലെത്തി. രാജ്യത്തെ ഗ്രാമീണ മേഖലകളിൽ പുതിയ ട്രാക്ടർ വായ്പകൾ നൽകുന്നതിനായിരിക്കും ഈ സഹകരണം.
ഓട്ടോട്രാക് ഫിനാൻസിൻറെ വിപുലമായ ഉപഭോക്തൃ നിരയും ആക്സിസ് ബാങ്കിൻറെ സാമ്പത്തിക മേഖലയിലെ വൈദഗ്ദ്ധ്യവും പ്രയോജനപ്പെടുത്തി കർഷകർക്ക് കുറഞ്ഞ പലിശ നിരക്കിൽ എളുപ്പത്തിൽ വായ്പകൾ നൽകാൻ ഈ പങ്കാളിത്തം വഴിയൊരുക്കും.
ഈ സഹകരണത്തിലൂടെ പുതിയ ട്രാക്ടറുകളുടെ ബിസിനസ് വർധിപ്പിക്കുവാനും രാജ്യത്ത് കർഷക സമൂഹത്തിന് ഔപചാരിക വായ്പാ മേഖലയിലേക്ക് കൂടുതലായി കടന്നു വരാനുള്ള സൗകര്യമൊരുക്കാനും സാധിക്കുമെന്ന് ആക്സിസ് ബാങ്ക് ഗ്രൂപ്പ് എക്സിക്യൂട്ടീവും ഭാരത് ബാങ്കിങ് മേധാവിയുമായ മുനീഷ് ഷർദ പറഞ്ഞു.
ആക്സിസ് ബാങ്കുമായുള്ള സഹകരണം മുഴുവൻ കർഷക സമൂഹത്തിനും സാധ്യതകളുടെ പുതിയ യുഗം തുറന്നു കൊടുക്കുമെന്ന് ഓട്ടോട്രാക് ഫിനാൻസ് എക്സിക്യൂട്ടീവ് ഡയറക്ടറും ഇൻറർനാഷണൽ ട്രാക്ടേഴ്സ് ജോയിൻറ് മാനേജിങ് ഡയറക്ടറുമായ രാമൻ മിത്തൽ പറഞ്ഞു.
കൂടുതൽ ജനങ്ങളെ ഔപചാരിക സാമ്പത്തിക സേവന മേഖലയിലേക്ക് എത്തിക്കാൻ ഇതു സഹായിക്കുമെന്ന് യുബി സ്ഥാപകനും സിഇഒയുമായ ഗൗരവ് കുമാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.