Sections

ഗിഫ്റ്റ് സിറ്റിയിലുള്ള ഇൻറർനാഷണൽ ബാങ്കിങ് യൂണിറ്റ് വഴി എയർക്രാഫ്റ്റ് ഫിനാൻസിങ് ആരംഭിക്കുന്ന ആദ്യ ബാങ്കായി ആക്സിസ് ബാങ്ക്

Tuesday, Mar 11, 2025
Reported By Admin
Axis Bank Launches Aircraft Financing – A Landmark Move in Indian Banking

കൊച്ചി: ഗിഫ്റ്റ് സിറ്റി ഐ എഫ് എസ് സിയിലുള്ള ഇൻറർനാഷണൽ ബാങ്കിങ് യൂണിറ്റ് വഴി ആക്സിസ് ബാങ്ക് എയർക്രാഫ്റ്റ് ഫിനാൻസിങ് സേവനത്തിനു തുടക്കം കുറിച്ചു. ഇതിലൂടെ ഈ സംവിധാനം ലഭ്യമാക്കുന്ന ആദ്യ ഇന്ത്യൻ ബാങ്കായി ആക്സിസ് ബാങ്ക് മാറിയിരിക്കുകയാണ്. എയർ ഇന്ത്യയുടെ സമ്പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറി ആയ എഐ ഫ്ളീറ്റ് സർവ്വീസസിനു വേണ്ടിയാണ് ഈ ഇടപാടിനു തുടക്കം കുറിച്ചത്.

ബഹുരാഷ്ട്ര ബാങ്കുകൾക്കു മേധാവിത്തമുള്ള വ്യോമയാന വായ്പാ മേഖലയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ നീക്കം. 34 പരിശീലന വിമാനങ്ങൾ വാങ്ങാനായാണ് ഈ ദീർഘകാല വായ്പ നൽകുന്നത്. ഇതിലൂടെ മഹാരാഷ്ട്രയിലെ അമരാവതിയിൽ ഇന്ത്യയിലെ ഏറ്റവും വലിയ പൈലറ്റ് പരിശീലന കേന്ദ്രം വികസിപ്പിക്കാൻ സാധിക്കും.

ഇന്ത്യയ്ക്കകത്ത് വിമാന വായ്പാ സംവിധാനം വളർത്തിയെടുക്കുന്നതിലെ നിർണായക ചുവടു വെപ്പാണ് ഇതെന്ന് ആക്സിസ് ബാങ്ക് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ രാജീവ് ആനന്ദ് പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.