- Trending Now:
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കുകളിൽ ഒന്നായ ആക്സിസ് ബാങ്ക് സിറ്റി ബാങ്കിൻറെ ഇന്ത്യയിലെ ഉപയോക്തൃ ബിസിനസ്സ് ഏറ്റെടുക്കൽ പൂർത്തിയാക്കി. സിസിഐ അംഗീകാരം ലഭിച്ച് ഏഴ് മാസം എന്ന കുറഞ്ഞ സമയത്തിനുള്ളിലാണ് ഇത് സാധ്യമാക്കിയത്. ഏറ്റെടുക്കലിനായി സിറ്റി ബാങ്കിന് 11,603 കോടി രൂപയാണ് ആക്സിസ് ബാങ്ക് കൈമാറിയത്.
ആക്സിസ് ബാങ്ക് ബാങ്കിംഗ് ഓപ്പറേഷൻസ് ആൻഡ് ട്രാൻസ്ഫോർമേഷൻ ഗ്രൂപ്പ് എക്സിക്യൂട്ടീവ് & ഹെഡ് സുബ്രത് മൊഹന്തി, ഡെപ്യൂട്ടി എംഡി രാജീവ് ആനന്ദ്, ആക്സിസ് ബാങ്ക് എംഡി & സിഇഒ അമിതാഭ് ചൗധരി, ഗ്രൂപ്പ് എക്സിക്യൂട്ടീവ് & ഹെഡ് - കാർഡ്സ്, പേയ്മെന്റ് & വെൽത്ത്, അർജുൻ ചൗധരി എന്നിവർ പത്രസമ്മേളനത്തിൽ.
ഈ ഇടപാടിൽ സിറ്റി ബാങ്ക് ഇന്ത്യയുടെ ഉപയോക്തൃ ബിസിനസുകളായ വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ, വെൽത്ത് മാനേജ്മെൻറ്, റീട്ടെയിൽ ബാങ്കിംഗ് പ്രവർത്തനങ്ങൾ, സിറ്റിയുടെ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയായ സിറ്റി കോർപ്പ് ഫിനാൻസ് (ഇന്ത്യ) ലിമിറ്റഡിൻറെ പ്രവർത്തന മേഖലയായ വാണിജ്യ വാഹന, നിർമാണ ഉപകരണ വായ്പകളും വ്യക്തി?ഗത വായ്പകളും ഉൾപ്പെടുന്നു.
സിറ്റി ബാങ്ക് ഉപയോ?ക്താക്കൾക്ക് നിലവിലുള്ള ബാങ്ക് അക്കൗണ്ട് നമ്പർ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് നമ്പറുകൾ, ചെക്ക് ബുക്ക്, ഐ.എഫ്.എസ്.സി, എം.ഐ.സി.ആർ. കോഡുകൾ എന്നിവയിൽ ഒരു മാറ്റമില്ലാതെ നിലവിൽ ലഭിയ്ക്കുന്ന ആനുകൂല്യങ്ങൾ തുടർന്നും ലഭിയ്ക്കും. നിലവിലുള്ള അതേ റിലേഷൻഷിപ്പ് മാനേജർമാരും ടീമും അവർക്ക് സേവനം ലഭ്യമാക്കുന്നതും തുടരും.
ആക്സിസിൻറെ വളർച്ചയിലെ സുപ്രധാന നാഴികക്കല്ലാണിതെന്നും ബാങ്കിൻറെ എല്ലാ പങ്കാളികൾക്കും ഇത് വലിയ നേട്ടം സമ്മാനിക്കുമെന്നും ആക്സിസ് ബാങ്ക് എംഡിയും സിഇഒയുമായ അമിതാഭ് ചൗധരി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.