Sections

പന്നി വളര്‍ത്തല്‍ കര്‍ഷകര്‍ക്കായി  ബോധവല്‍ക്കരണ ക്ലാസ് 

Thursday, Jul 21, 2022
Reported By Admin

പന്നി വളര്‍ത്തല്‍ കര്‍ഷകര്‍ക്കായി ബോധവല്‍ക്കരണ ക്ലാസ്
 

 ജൂലൈ  25-ന്  രാവിലെ 10 -ന് ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍ എന്ന വിഷയത്തില്‍ ആലുവ എല്‍.എം.ടി.സി യില്‍ പന്നി വളര്‍ത്തല്‍ കര്‍ഷകര്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് നടത്തും. എടവനക്കാട് വെറ്ററിനറി സര്‍ജന്‍ ഡോ. പി.എ സൈറ, ഡിസ്ട്രിക് എപിഡമോളജിസ്റ്റ് ഡോ.എം. സുജ ജോണ്‍ എന്നിവര്‍ ക്ലാസ് നയിക്കും. പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യും. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍  ഡോ. എന്‍.ഉഷാറാണി അധ്യക്ഷത വഹിക്കും. 

    പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഓഫീസ് പ്രവര്‍ത്തന സമയത്ത് 0484-2631355, 9447760144 എന്നീ ഫോണ്‍ നമ്പറുകളില്‍ വിളിച്ചോ, വാട്സാപ്പ് സന്ദേശമയച്ചോ ജൂലൈ 24- ന് രാവിലെ 10 -നകം രജിസ്റ്റര്‍ ചെയ്യാമെന്ന് ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ആന്റ് ട്രെയ്നിംഗ് സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.പി.എം രചന അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.