Sections

പൊതുസ്ഥലത്ത് കുട്ടികളെ ശകാരിക്കുന്നത് ഒഴിവാക്കുക - ഒരു പോസിറ്റീവ് പാരൻ്റിംഗ് സമീപനം

Wednesday, Feb 19, 2025
Reported By Soumya
Avoid Scolding Children in Public – A Positive Parenting Approach

തെറ്റ് ചെയ്ത കുട്ടികളെ മറ്റുള്ളവരുടെ മുൻപിൽ വെച്ച് രക്ഷിതാക്കൾ വഴക്ക് പറയുന്നത് പലപ്പോഴും കണ്ടുവരാറുണ്ട്. പൊതുജനമധ്യത്തിൽ കുട്ടിയെ വഴക്ക് പറയുമ്പോൾ അവർ ആകെ നാണംകെടും. അത് അവരുടെ തുടർജീവിതത്തിൽ ഉണങ്ങാത്ത മുറിവായി നിലനിൽക്കും. അതിനാൽ ആളുകൾക്കിടയിൽ വെച്ച് കുട്ടിയെ വഴക്ക് പറയരുത്.

നിങ്ങൾ കുട്ടികളെ പൊതുജനമധ്യത്തിൽ വഴക്ക് പറയുമ്പോൾ, അത് എത്ര ചെറിയ കാര്യത്തിനായാലും അതോടെ നിങ്ങളിലുള്ള വിശ്വാസം കുട്ടിക്ക് നഷ്ടപ്പെട്ട് തുടങ്ങും. അവർ പിന്നീട് പല കാര്യങ്ങളും നിങ്ങളിൽ നിന്ന് മറച്ചുവെച്ചു തുടങ്ങും. റിബൽ ആകാൻ നോക്കും. നിങ്ങളോട് തിരിച്ച് പ്രതികരിക്കാൻ തുടങ്ങും. ഈ തെറ്റ് ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകണമെന്ന് കുട്ടിയോട് ആവശ്യപ്പെടാം. ആളുകൾക്കിടയിൽ നിന്ന് മാറി സ്വകാര്യതയുള്ള സമയത്ത് വഴക്ക് പറയാം. ആളുകൾക്കിടയിൽ വഴക്ക് പറയുന്നത് കുട്ടികളിൽ സങ്കടവും നിരാശയും അസ്വസ്ഥതയും ഉണ്ടാക്കും.

കുട്ടിക്കും സ്വന്തം അഭിമാനം ഉണ്ടെന്ന് മനസ്സിലാക്കുക. അതിനെ മുറിവേൽപ്പിക്കരുത്. വഴക്ക് പറയാനുള്ളതെല്ലാം സ്വകാര്യ സമയങ്ങളിൽ പറയുക. കുട്ടിളെ കുറിച്ച് നല്ല കാര്യങ്ങൾ പറയുന്നത് പൊതുമദ്ധ്യത്തിൽ പറയാൻ ശ്രമിക്കുക. ഇത് കുട്ടികക്ക് ആത്മവിശ്വാസം കൂട്ടാൻ സഹായിക്കും. കുട്ടിയെ വഴക്ക് പറയുന്ന നേരത്ത് നിങ്ങളും കടുത്ത ദേഷ്യത്തിലായിരിക്കും. നിങ്ങൾ എന്തൊക്കെയാണ് പറയുന്നതെന്ന് നിങ്ങൾക്ക് തന്നെ ഓർമ്മയുണ്ടാണെമെന്നില്ല. ആ ദേഷ്യത്തിൽ പറഞ്ഞതിനെല്ലാം പിന്നീട് നിങ്ങൾ ഖേദിക്കേണ്ടി വരും. അതിനാൽ കുട്ടി തെറ്റ് ചെയ്ത് കണ്ടാലും ആ സമയത്ത് വികാരാധീനനാകരുത്. ദേഷ്യത്തോടെ പ്രതികരിക്കരുത്. കാര്യങ്ങൾ പക്വതയോടെ മനസ്സിലാക്കി പെരുമാറുക.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.