- Trending Now:
മുദ്ര ലോണ്‍ ലഭിക്കാന്‍ പ്രൊജക്റ്റ് റിപ്പോര്‍ട്ട് ആവശ്യമാണ്. ഇത് തയ്യാറാക്കി ലോണ്‍ സംഘടിപ്പിച്ചു തരാമെന്ന് പറഞ്ഞു ചില തട്ടിപ്പ് സംഘങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. കമ്മീഷനായി ചോദിക്കുന്നത് വളരെ കൂടിയ തുകയും. എങ്ങനെ എളുപ്പത്തില്‍ മുദ്ര ലോണ്‍ ലഭിക്കാനായി സംരംഭകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 'മൊത്ത വ്യാപാരി യൂണിയന്‍/Wholesale Dealers Union' എന്ന ഫേസ്ബുക് ഗ്രൂപ്പില്‍ 'ഓഗസ് കോഴിക്കോട്' എന്ന പേരിലുള്ള വ്യക്തി പോസ്റ്റ് ചെയ്തിരുന്നു. വളരെ ഉപകാരപ്രദമായ ആ പോസ്റ്റിന്റെ വിശദരൂപം ഇതാ.
നിങ്ങള്‍ക്ക് മികച്ച CIBIL SCORE ഉം പ്രയോഗികമായ ഒരു പ്രൊപോസല്‍ ഉം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് മുദ്ര ലോണ്‍ നിങ്ങളുടെ അടുത്ത പൊതു മേഖല ബാങ്കില്‍ അപേക്ഷിക്കാവുന്നതാണ്. കഴിയുന്നതും നിങ്ങള്‍ക്ക് പരിചയം ഉള്ള മേഖലയില്‍ മാത്രം ബിസിനസ് ചെയ്യുന്നതിന് ബിസിനസ് ചെയ്യാന്‍ ശ്രമിക്കുക.SRTO LOAN/ അഥവാ ചെറുകിട പാസഞ്ചര്‍/ടാക്‌സി മേഖലയിലെ മുദ്ര വായ്പകളില്‍ നല്ലൊരു ശതമാനവും NPA അഥവാ നിഷ്‌ക്രിയ ആസ്തി ആയി മാറുന്ന സ്ഥിതി ആണ് കഴിഞ്ഞ 6-7 വര്‍ഷം ആയി കാണുന്നത്.
വെറും ലോണ്‍ തുകയെ മാത്രം ആശ്രയിച്ചു ബിസിനസ് ആരംഭിക്കതിരിക്കുക. ചുരുങ്ങിയത് 6 മാസം നടത്താന്‍ ഉള്ള പണം കഴിയുന്നതും കണ്ടുവെക്കുക. ഒരിക്കലും ബാങ്ക് ബില്‍ഡിങ്ങിന്റെ വാടക അഡ്വാന്‍സ് നോ ഈ റണ്ണിംഗ് എക്‌സ്പന്‍സിനോ വായ്പ അനുവദിക്കില്ല. മുദ്ര ലോണ്‍ manufacturing machines, furnishing of ഷോപ്‌സ്, purchasing of raw materials തുടങ്ങിയവക്കും കൂടാതെ ഓവര്‍ ഡ്രാഫ്റ്റ് (OD) ആയി സ്റ്റോക്ക് പര്‍ച്ചസ് ചെയ്യുന്നതിനും കിട്ടും.
മുദ്ര ലോണ്‍ കിട്ടുന്നതിന് അപേക്ഷയോടൊപ്പം നിങ്ങളുടെ രേഖകളും ബിസിനസ് രജിസ്‌ട്രേഷന്‍ രേഖകളും കൂടെ ഒരു ബിസിനസ് പ്രൊജക്റ്റ് റിപ്പോര്‍ട്ടും മതിയാവും. ഈ ബിസിനസ് പ്രൊജക്റ്റ് റിപ്പോര്‍ട്ട് എന്ന ഒറ്റക്കാര്യം പറഞ്ഞാണ് ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ മുളച്ചു പൊന്തുന്നത്. പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയാറാക്കാന്‍ ആവശ്യമായ സഹായം ഇപ്പോള്‍ എല്ലാ പ്രദേശത്തെയും വ്യാപാരി വ്യവസായി സമിതികളും മര്‍ച്ചന്റ് അസോസിയേഷനും അതോടൊപ്പം ചില യുവജന സംഘടനകളും നല്‍കുന്നുണ്ട്.
പ്രൊജക്റ്റ് റിപ്പോര്‍ട്ട് മലയാളത്തില്‍ ആയാലും കുഴപ്പം ഇല്ല. ചില മാനേജര്‍ മാര്‍ മുദ്ര വായ്പ അപേക്ഷകള്‍ മടക്കാറുണ്ട്. അങ്ങനെ ചെയ്യുന്ന പക്ഷം അപേക്ഷയുടെ താഴെയുള്ള ACKNOWLEDGEMENT ഭാഗത്തു അല്ലെങ്കില്‍ മറ്റൊരു വെള്ള പേപ്പറില്‍ അപേക്ഷ മടക്കാന്‍ ഉള്ള കാരണം ബാങ്കിന്റെ സീല്‍ സഹിതം എഴുതി വാങ്ങുക. ഇതു നിങ്ങളുടെ അവകാശമാണ്. ചില ബാങ്കുകാര്‍ ഒഴിവാക്കാന്‍ പറയുന്ന മറ്റൊരു കാര്യം നിങ്ങളുടെ വാര്‍ഡ് മറ്റൊരു ബാങ്കിനാണ് കൊടുത്തിരിക്കുന്നത് അവിടെ പോവുക എന്നതാണ്. പക്ഷേ പ്രത്യേകം ശ്രദ്ധിക്കുക ഇപ്പോള്‍ അങ്ങനെത്തെ തരം തിരിവ് ഇല്ല. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായിരുന്ന SERVICE AREA APPROACH എന്ന രീതിയിലായിരുന്നു ഇങ്ങനെ വാര്‍ഡുകള്‍ തിരിച്ചു നല്‍കിയിരുന്നത്. പക്ഷെ ഇപ്പോള്‍ ഇങ്ങനെ ഇല്ല. ആര്‍ക്കും വീടിനടുത്തുള്ള ഏത് ബാങ്കില്‍ നിന്നും വായ്പ കിട്ടും.
വായ്പ അപേക്ഷകള്‍ ബ്രാഞ്ചുകള്‍ നിരസിച്ചാല്‍ ഓരോ ജില്ലയിലെയും ലീഡ് ബാങ്ക് ഓഫീസുമായി ബന്ധപെടുക. സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഓരോ ജില്ലയിലും ഒരു പൊതു മേഖല ബാങ്കിനെ ചുമതലപെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള പദ്ധതികള്‍ സഹായം നല്‍കുന്നതിനുള്ള ആ ബാങ്കിന്റെ ജില്ലാ തല ഓഫീസ് ഓഫീസ് ആണ് ലീഡ് ബാങ്ക്. കേരളത്തിലെ ഓരോ ജില്ലയിലെയും ലീഡ് ബാങ്കിന്റെ വിവരങ്ങളും ഫോണ്‍ നമ്പറും താഴത്തെ ലിങ്കില്‍ കൊടുത്തിട്ടുണ്ട്. ബിസിനസ് സംബന്ധമായ വിവരങ്ങള്‍ക്ക് ജില്ല വ്യവസായ കേന്ദ്രങ്ങളുമായും ബന്ധപെടാവുന്നതാണ്.
http://slbckerala.com/Lead-Banks-District-wise.aspx
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.