Sections

ബിസിനസ് വിജയത്തിനായി എന്തിനെക്കുറിച്ചൊക്കെയുള്ള ഭയം ഒഴിവാക്കണം

Saturday, Sep 30, 2023
Reported By Soumya
Business Guide

ഭയത്തെ ദൂരീകരിക്കുക എന്നത് ബിസിനസുകാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടതാണ്. ഭയത്തോടുകൂടി ബിസിനസ് ചെയ്യുന്ന ഒരാൾക്ക് മുന്നോട്ടു പോകാൻ സാധ്യമല്ല. ബിസിനസുകാരുടെ ജീവിതത്തിൽ നിന്നും ഏതൊക്കെ കാര്യങ്ങളിലോടുള്ള ഭയമാണ് മാറ്റേണ്ടത് എന്നതിനെക്കുറിച്ചുള്ള ചിലകാര്യങ്ങളാണ് ഇന്ന് പറയുന്നത്.

റിസ്ക് ഏറ്റെടുക്കുക

സുഖകരമായ രീതിയിൽ ഒരു ബിസിനസ് നടത്താൻ സാധ്യമല്ല. ബിസിനസ്സിൽ റിസ്ക് സ്വാഭാവികമാണ്. ഒരു ജോലിയെപ്പോലെ ബിസിനസിനെ ഒരിക്കലും കാണരുത്. റിസ്ക് ഏറ്റെടുക്കാൻ എപ്പോഴും തയ്യാറാവുക.

തെറ്റുകൾ സംഭവിക്കുന്നതിൽ ഭയക്കരുത്

തെറ്റുകൾ പരാജയത്തിലേക്ക് മാത്രം പോകുന്നവയല്ല. തെറ്റുകൾ തിരുത്തി അതൊരു പാഠമാക്കി കഴിഞ്ഞാൽ തീർച്ചയായും വിജയത്തിലേക്ക് എത്താൻ സാധിക്കും.

അവസരങ്ങൾ ഭാവനയിൽ കണ്ടുകൊണ്ടിരിക്കുക

എപ്പോഴാണ് അവസരങ്ങൾ ഒത്തു വരുന്നത് അപ്പോൾ കാര്യങ്ങൾ ചെയ്യുക. അവസരങ്ങൾ വരുമ്പോൾ ഭയത്തോടുകൂടി കാണരുത്.

ഗുണമേന്മയിൽ വിട്ട് വീഴ്ച പാടില്ല

പ്രോഡക്ടുകളുടെ ഗുണമേന്മയിൽ ഒരിക്കലും വിട്ടുവീഴ്ച നടത്തരുത്. എപ്പോഴും ഗുണമേന്മയ്ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്. ഗുണമേന്മ മാറ്റിക്കൊണ്ടുള്ള ഏതൊരു പ്രവർത്തിയും നിങ്ങളെ പിന്നോട്ട് അടിക്കാൻ സാധ്യതയുണ്ട്.

തെറ്റ് സംഭവിച്ചാൽ അത് ഏറ്റെടുക്കുക.

തെറ്റ് സംഭവിച്ചു കഴിഞ്ഞാൽ അത് ഏറ്റെടുക്കാനുള്ള ധൈര്യം കാണിക്കുക. പകരം മറ്റ് സ്റ്റാഫുകളുടെ തലയിൽ വച്ചു കെട്ടാൻ ശ്രമിക്കരുത്.

പരിഹരിക്കാൻ വേണ്ടി സമയവും ഊർജ്ജവും ചെലവഴിക്കുക

ഒരു പ്രശ്നമുണ്ടായാൽ അതിന് എന്ത് പരിഹാരം ചെയ്യാം എന്നതിന് വേണ്ടി നിങ്ങളുടെ സമയവും ഊർജ്ജവും ഉപയോഗിക്കുക. മറ്റൊരു കാര്യം ഇമോഷൻസിന്റെ പുറകെ പോകരുത്. വികാരത്തെക്കാളും വിചാരമാണ് ഉണ്ടാകേണ്ടത്. സ്റ്റാഫുകളെ എപ്പോഴും പ്രചോദിപ്പിച്ചു കൊണ്ടിരിക്കുക. സ്റ്റാഫുകളോടും കസ്റ്റമേഴ്സിനോടും പുഞ്ചിരിയോടുകൂടി സംസാരിക്കുക. ഇത് നിങ്ങൾക്ക് ആത്മധൈര്യവും ആത്മവിശ്വാസവും തരികയും നിങ്ങളുടെ ഭയത്തെ മാറ്റുകയും ചെയ്യും.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.