- Trending Now:
മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് ആദ്യ വിമാനം പറന്നുയര്‍ന്നാണ് ആകാശ എയര്‍ ഞായറാഴ്ച ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് വിമാന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തത്.
നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാല, വ്യോമയാന വിദഗ്ധരായ ആദിത്യ ഘോഷ്, വിനയ് ദുബെ എന്നിവരുടെ പിന്തുണയുള്ള ആകാശ എയറിന് ജൂലൈ 7 ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ നിന്ന് (ഡിജിസിഎ) എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.ലോഞ്ചില്‍ സംസാരിച്ച സിന്ധ്യ പറഞ്ഞു, ''ഈ സംഭവം സിവില്‍ ഏവിയേഷനിലെ ഒരു പുതിയ പ്രഭാതത്തെ അടയാളപ്പെടുത്തുന്നു.കൂടാതെ 2014ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തില്‍ വന്നതുമുതല്‍, സിവില്‍ എയര്‍സ്പേസിന്റെ ജനാധിപത്യവല്‍ക്കരണത്തിന് രാജ്യം സാക്ഷ്യം വഹിച്ചിരുന്നുവെന്ന് സിന്ധ്യ പറഞ്ഞു.
ഉദ്ഘാടന ഘട്ടത്തില്‍, മുംബൈയ്ക്കും അഹമ്മദാബാദിനുമിടയില്‍ ആകാശ എയര്‍ 28 പ്രതിവാര ഫ്‌ലൈറ്റുകള്‍ വാഗ്ദാനം ചെയ്യും. അതിനുശേഷം, ഓഗസ്റ്റ് 13 മുതല്‍, എയര്‍ലൈന്‍ ബെംഗളൂരുവിനും കൊച്ചിക്കും ഇടയില്‍ പ്രതിവാര 28 അധിക വിമാനങ്ങള്‍ ആരംഭിക്കും. ടിക്കറ്റുകള്‍ ഉടനടി വില്‍പനയ്ക്ക് തുറന്നിരിക്കുന്നു. ഫ്‌ലൈറ്റുകള്‍ക്കുള്ള ബുക്കിംഗ് മൊബൈല്‍ ആപ്പിലൂടെയും അതിന്റെ വെബ്‌സൈറ്റായ http://www.akasaair.com വഴിയും ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.