- Trending Now:
11,000 ത്തിലധികം ഹെൽത്ത്കെയർ പ്രൊഫഷണലുകളുമായി സഹകരിക്കാൻ അവീനോ ബേബി
കൊച്ചി: അവീനോ ബേബി സ്റ്റാർട്ട് ഏർലി, സ്റ്റോപ് അടോപിക് ഡെർമറ്റൈറ്റിസ് കാമ്പയിന് തുടക്കമിട്ടു. നവജാതശിശുക്കളിൽ മോയ്സ്ചുറൈസറുകളുടെ നേരത്തെയുള്ള ഉപയോഗത്തിലൂടെ അടോപിക് ഡെർമറ്റൈറ്റിസ് തടയാൻ സാധിക്കുമെന്നതാണ് അവീനോ ബേബിയുടെ പുതിയ കാമ്പയിനിലൂടെ പറയുന്നത്. കൂടാതെ ഡെർമറ്റോളജിക്കൽ ഡിസീസ് ബോധവത്ക്കരണ കാമ്പയിനുള്ള ഗിന്നസ് ലോക റെക്കോർഡും അവീനോ ബേബി. അവീനോ ബേബി സ്വന്തമാക്കി. 11201 ഇന്ത്യൻ ശിശുരോഗവിദഗ്ധർ, ഡെർമറ്റോളജിസ്റ്റുകൾ, ഹെൽത്ത്കെയർ പ്രൊഫഷണലുകൾ എന്നിവരുമായി കൈകോർത്താണ് ഈ റെക്കോർഡ് തകർത്തത്.
അടോപിക് ഡെർമറ്റൈറ്റിസ് പോലെയുള്ള സെൻസിറ്റീവ് ചർമാവസ്ഥയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടയാണ് അവീനോ ബേബി ' സ്റ്റാർട്ട് ഏർലി, സ്റ്റോപ് അടോപിക് ഡെർമറ്റൈറ്റിസ്' എന്ന കാമ്പയിന് തുടക്കമിട്ടത്. അടോപിക് ഡെർമറ്റൈറ്റിസ് പോലെയുള്ള ചർമാവസ്ഥ കൈകാര്യം ചെയ്യുന്നതിന് ഓട്സ് അടിസ്ഥാനമാക്കിയുള്ള മോയ്സ്ചറൈസറുകളുടെ പ്രാധാന്യം എടുത്തുകാട്ടുന്നതായിരുന്നു കാമ്പയിൻ.
അടോപിക് ഡെർമറ്റൈറ്റിസ് ഉള്ള ഏകദേശം 60 ശതമാനം കുട്ടികളിലും ആദ്യവർഷത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണിച്ചിരിക്കും. 90 ശതമാനം പേരിൽ അഞ്ച് വയസാകുമ്പോഴേയ്ക്കും ലക്ഷണങ്ങൾ കാട്ടിയിരിക്കും. ചർമത്തിൽ ചുവപ്പ്, ചൊറിച്ചിൽ, വരണ്ടചർമം, ചുണങ്ങ് തുടങ്ങിയ ലക്ഷണങ്ങളാണ് ശിശുക്കളിൽ ഇതുസംബന്ധിച്ച് സാധാരണയായി കണ്ടുവരുന്നത്. ശിശുക്കളിലെ സെൻസിറ്റീവ് ചർമാവസ്ഥ പൊതുവേ തിരിച്ചറിയപ്പെടാതെ പോകുകയാണ് പതിവ്. ഇത് പിന്നീട് നീണ്ടുനില്ക്കുന്ന ചർമത്തിൻറെ അസ്വസ്ഥകൾക്ക് കാരണമാകുന്നു.
ഇന്ത്യയിലെ 82 ശതമാനത്തോളം മാതാപിതാക്കൾക്ക് അടോപിക് ഡെർമറ്റൈറ്റിസിനെ കുറിച്ച് ധാരണയില്ലെന്നാണ് അവീനോ ബേബിയും ഫസ്റ്റ് ക്രൈയും ചേർന്ന് നടത്തിയ സർവേയിൽ വെളിപ്പെട്ടിരിക്കുന്നത്. ഇത് ചർമത്തിൻറെ അവസ്ഥയെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള അവബോധം വളർത്തേണ്ടതിൻറെ ആവശ്യകത അടിവരയിടുന്നു.
സെൻസിറ്റീവ് ചർമം പ്രത്യേക പരിചരണം ആവശ്യമുള്ളതാണെന്നും ശിശുക്കളിലെ സെൻസിറ്റീവ് ചർമാവസ്ഥകളെകുറിച്ചും അത് കൈകാര്യം ചെയ്യാൻ ആവശ്യമായ ചികിത്സാ നടപടികളെക്കുറിച്ചും കാര്യമായ അവബോധമില്ലന്നും കെൻവൂ എസെൻഷ്യൽ ഹെൽത്ത് ആൻഡ് സ്കിൻ ഹെൽത്ത് ബിസിനസ് യൂണിറ്റ് ഹെഡും മാർക്കറ്റിംഗ് വൈസ് പ്രസിഡൻറുമായ മനോജ് ഗാഡ്ഗിൽ പറഞ്ഞു. രാജ്യത്തുടനീളമുള്ള പ്രമുഖ ഹെൽത്ത്കെയർ പ്രൊഫഷണലുകളുമായി സഹകരിച്ച്, കുട്ടികളിലെ അടോപിക് ഡെർമറ്റൈറ്റിസ് പോലെയുള്ള അങ്ങേയറ്റം സെൻസിറ്റീവ് ചർമാവസ്ഥകൾ കൈകാര്യം ചെയ്യാൻ ഓട്സ് അടിസ്ഥാനമാക്കിയിടുള്ള മോയ്സ്ചറൈസറുകളുടെ പങ്കിനെ കുറിച്ചുള്ള അവബോധം ശക്തമാക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.