Sections

ജെയിംസ് കാമറൂണിന്റെ Avatar The Way Of Water ബോക്‌സ് ഓഫീസിൽ കുതിപ്പ് തുടരുന്നു

Monday, Dec 19, 2022
Reported By MANU KILIMANOOR

Avengers: Endgame ഇന്ത്യയിൽ ഉണ്ടാക്കിയ റെക്കോർഡ് ഉടനെ തന്നെ Avatar 2  തകർക്കും

James Cameronന്റെ 'ദി വേ ഓഫ് വാട്ടർ ബോക്‌സ് ഓഫീസിൽ കുതിപ്പ് തുടരുന്നു. രണ്ടാം ദിനം നേടിയത് 45 കോടി രൂപയാണെന്നാണ് റിപ്പോർട്ട്. ഈ കുതിപ്പ് തുടർന്നാൽ ചിത്രം 100 കോടി ക്ലബ്ബിൽ ഉടനെ പ്രവേശിക്കുമെന്ന് അനലിസ്റ്റുകൾ അറിയിച്ചു. ആന്ധ്രപ്രദേശ്, കർണാടക, കേരളം എന്നിവിടങ്ങളിൽ ആദ്യ ദിവസം തന്നെ ചിത്രത്തിന് വൻ വരവേൽപ്പാണ് ലഭിച്ചത്. Avengers: Endgame ആണ് ആദ്യ ദിന കളക്ഷനിൽ ഇതുവരെ ഇന്ത്യയിൽ ഒന്നാമത്.

1832 കോടി ഇന്ത്യൻ രൂപ ബജറ്റിൽ നിർമ്മിച്ചിരിക്കുന്ന ചിത്രം എക്കാലത്തെയും ചെലവേറിയ ചിത്രങ്ങളിൽ ഒന്നാണ്. അടുത്തിടെ മികച്ച സംവിധായകന്റെയും മോഷൻ പിക്ചറിന്റെയും വിഭാഗത്തിൽ ഗോൾഡൻ ഗ്ലോബ് നോമിനേഷൻ നേടിയിരുന്നു.Avengers: Endgame ഇന്ത്യയിൽ ഉണ്ടാക്കി വെച്ചിരിക്കുന്ന റെക്കോർഡ് ഉടനെ തന്നെ Avatar: The Way Of Water തകർക്കും എന്നതിൽ സംശയമില്ല.അന്താരാഷ്ട്ര സിനിമ വിപണിയിൽ എക്കാലത്തെയും ഏറ്റവും വലിയ പണം വാരിപ്പടമായിരുന്ന അവതാറിന്റെ തുടർച്ചയായ Avatar: The Way Of Water റിലീസ് ദിനം മുതൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് 50.4 മില്യൺ ഡോളർ നേടിയത്. ഇന്ത്യയിൽ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നിങ്ങനെ ആറ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.

ചിത്രത്തിന്റെ ഒന്നാം ഭാഗം ആഗോള ടിക്കറ്റ് വിൽപ്പനയിൽ 2.9 ബില്യൺ നേടിയ സിനിമ ചരിത്രത്തിലെ എക്കാലത്തെയും വലിയ ബോക്‌സ് ഓഫീസ് വിജയചിത്രമാണ്. 2012ലാണ് Avatarന് തുടർഭാഗങ്ങളുണ്ടാകുമെന്ന് ജെയിംസ് കാമറൂൺ പ്രഖ്യാപിച്ചത്. അന്നുതന്നെ ചിത്രങ്ങളുടെ റിലീസും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.Avatar 2  2020 ഡിസംബറിലും മൂന്നാം ഭാഗം 2021 ഡിസംബർ 17നും നാലാം ഭാഗം 2024 ഡിസംബർ 20നും അഞ്ചാം ഭാഗം 2025 ഡിസംബർ 19നും റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, കൊവിഡ് പടർന്ന സാഹചര്യത്തിൽ റിലീസുകൾ പ്രഖ്യാപിച്ച സമയത്ത് നടത്താനായിരുന്നില്ല. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.