- Trending Now:
പ്രേക്ഷകർ ഏറെ കാത്തിരുന്ന സിനിമയാണ് ജെയിംസ് കാമറൂണിന്റെ അവതാർ: ദ വേ ഓഫ് വാട്ടർ. ചിത്രം പുറത്തിറങ്ങി രണ്ടാഴ്ചക്കുള്ളിൽ ആഗോള ബോക്സ് ഓഫീസിൽ 7000 കോടി കളക്ഷനാണ് നേടിയത്. ഇന്ത്യയിൽ നിന്ന് 300 കോടിയാണ് സിനിമ സ്വന്തമാക്കിയത്. ചിത്രം 1 ബില്യൺ ഡോളറിന്റെ നേട്ടം കൈവരിക്കുമെന്ന് പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.എന്നാൽ, Avatar 2 ബില്യൺ ഡോളർ മറികടക്കുമെന്ന് സംവിധായകൻ James Cameron ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ഒരു അഭിമുഖത്തിൽ സംസാരിക്കവെ പറഞ്ഞിരുന്നു. ഡിസംബർ 16-നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. പ്രേക്ഷകരിൽ നിന്നും സിനിമാ നിരൂപകരിൽ നിന്നും ഒരുപോലെ മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിച്ചത്.
Avatar 2 ഒരാഴ്ചയാകുമ്പോൾ ഇന്ത്യൻ ബോക്സ്ഓഫീസിൽ ഹിറ്റ്... Read More
ഡിസംബർ 24 ശനിയാഴ്ച 21 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് സിനിമ നേടിയത്. എന്നാൽ ഡിസംബർ 25 ഞായറാഴ്ച മാത്രം സിനിമക്ക് 24-26 കോടിക്ക് അടുത്താണ് കളക്ഷൻ ലഭിച്ചത്. Avatar 2 ലോകമെമ്പാടും 600 മില്യൺ ഡോളറും വടക്കേ അമേരിക്കൻ ബോക്സ് ഓഫീസിൽ 250 മില്യണും കടന്നതായി ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വീറ്ററിൽ കുറിച്ചു. അതായത് ചിത്രം ഇതുവരെ ആകെ 850 മില്യൺ ഡോളർ ( ഏകദേശം 7000 കോടി രൂപ) ബോക്സ് ഓഫീസ് വരുമാനമാണ് നേടിയിരിക്കുന്നത്.Avatar: The Way of Water', സ്കോട്ട് ഡെറിക്സൺ സംവിധാനം ചെയ്ത് ഡോക്ടർ സ്ട്രേഞ്ചിന്റെ ബോക്സ് ഓഫീസ് വരുമാനമായ 900 മില്യൺ മറികടക്കുമെന്നാണ് ഇന്റർനാഷണൽ ട്രെയ്ഡ് അനലിസ്റ്റുകൾ പ്രവചിക്കുന്നത്.
രണ്ട് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ... Read More
2009 ലാണ് ജെയിംസ് കാമറൂണിന്റെ അവതാർ റിലീസ് ചെയ്തത്. നീണ്ട 13 വർഷത്തിന് ശേഷമാണ് ഇതിന്റെ രണ്ടാം ഭാഗമായ Avatar: The Way of Water തിയേറ്ററുകളിൽ എത്തിയത്. ഈ ഭാഗം പൂർണമായും ജേക്കിനേയും നെയിത്രിയെയും കേന്ദീകരിച്ചുള്ളതാണ്.ഇന്ത്യയിൽ മാത്രം 3800 ൽ ഏറെ സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തിച്ചത്. 3 മണിക്കൂർ 12 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈർഘ്യം. 1832 കോടി രൂപയാണ് ചിത്രത്തിന്റെ നിർമ്മാണ ചെലവ്. ഇന്ത്യയിൽ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നിങ്ങനെ ആറ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ലോകമെമ്പാടുമുള്ള മൾട്ടിപ്ലെക്സ് തിയേറ്റരുകളിലെല്ലാം ചിത്രത്തിന് വലിയ പ്രീ ബുക്കിംഗ് ലഭിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.