- Trending Now:
പതിമൂന്ന് കൊല്ലം മുൻപ് ഇറങ്ങിയ അവതാറിന്റെ തുടർച്ചയായാണ് ദി വേ ഓഫ് വാട്ടർ ഡിസംബർ 16 ന് റിലീസ് ചെയ്തത്.James Cameronന്റെ ബോക്സ് ഓഫീസിൽ വിജയയാത്ര തുടരുകയാണ്. 200 കോടി ക്ലബ്ബിലേക്ക് അടുക്കുകയാണ് ഈ ചിത്രം. തെന്നിന്ത്യയിൽ നിന്ന് റെക്കോർഡ് കളക്ഷൻ നേടിയാണ് ചിത്രം മുന്നേറുന്നത്. Avatar 2 ആദ്യ മൂന്ന് ദിവസത്തിനുള്ളിൽ തന്നെ 100 കോടി കടന്നിരുന്നു.Avatar: The Way of Water ഇന്ത്യയിലെ ബോക്സ് ഓഫീസിൽ മികച്ച തുടക്കമാണ് നേടിയത്. James Cameron സംവിധാനം ചെയ്തചിത്രം ഡിസംബർ 16-ന് റിലീസ് ചെയ്ത ദിനം 53.10 കോടി നേടി. 2019 ൽ ഇറങ്ങിയ Avengers Endgame കഴിഞ്ഞാൽ ഇന്ത്യൻ ബോക്സ് ഓഫീസിൽ ഏറ്റവും ഉയർന്ന ബോക്സ് ഓഫീസ് ഓപ്പണറായി Avatar 2 മാറി.
Avatar: The Way of Water ഇപ്പോൾ ഇന്ത്യൻ ബോക്‌സോഫീസിൽ 200 കോടിക്ക് അടുത്ത് കുതിക്കുകയാണ്. ഡിസംബർ 21 ന് ആറാം ദിവസം നേടിയത് ഇരട്ട അക്കത്തിൽ ആണെന്നാണ് ആദ്യ ട്രേഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് 13.50 കോടി രൂപ നേടി ഈ ചിത്രം ഇന്ത്യയിലെ മൊത്തം കളക്ഷൻ 193.30 കോടി രൂപയായി.പതിമൂന്ന് കൊല്ലം മുൻപ് ഇറങ്ങിയ അവതാറിന്റെ തുടർച്ചയായാണ് Avatar: The Way of Water ഡിസംബർ 16 ന് റിലീസ് ചെയ്തത്, ജെയ്ക്കും നെയ്ത്തിരിയും അവരുടെ കുട്ടികളും അടങ്ങുന്ന സള്ളി കുടുംബത്തിന്റെ പാന്തോറയിലെ തുടർന്നുള്ള ജീവിതമാണ് ഈ സിനിമ പറയുന്നത്.
നാവികളായി മാറുന്ന വില്ലനും സംഘവും അവരെ ആക്രമിക്കുകയും സള്ളിസ് എങ്ങനെ തിരിച്ചടിക്കുന്നു എന്നതുമാണ് കഥയുടെ മൂലഭാഗം. അവതാർ 2 കൂടുതൽ വ്യക്തിബന്ധങ്ങളെ കേന്ദ്രീകരിച്ചുള്ളതും നാടകീയതയുള്ളതുമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. സാം വർത്തിംഗ്ടൺ, സിഗോർണി വീവർ, സോ സൽദാന, കേറ്റ് വിൻസ്ലെറ്റ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. Avatar: The Way of Water ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ റിലീസ് ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.