- Trending Now:
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ തന്നെ ഓട്ടോമൊബൈല്‍ വ്യവസായം പ്രതിസന്ധികളിലൂടെയാണ് കടന്നു പോയ്കൊണ്ടിരിക്കുന്നത്.ഇന്ത്യയിലേറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതിക്ക് കോവിഡ് വ്യാപനത്തോടൊപ്പം ചിപ്പ് ദൗര്‍ലഭ്യവും കൂടിയായതോടെ വലിയ തിരിച്ചടിയാണ് വിപണിയില്‍ നേരിടേണ്ടി വന്നിരിക്കുന്നത്.ശരിക്കും എന്താണ് നിലവില്‍ ഇന്ത്യയിലെ കാര്‍ നിര്‍മ്മാതാക്കള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ?
നിര്‍മ്മാണം വര്‍ദ്ധിപ്പിക്കാന്‍ ചിപ്പ് ദൗര്‍ലഭ്യം കാരണം സാധിക്കുന്നില്ലെന്നതാണ് മാരുതിയെ ഏറ്റവും കൂടുതല്‍ തളര്‍ത്തിയിരിക്കുന്നത്.ഈ വര്‍ഷം ഉത്പാദ പദ്ധതിയുടെ അഞ്ച് ശതമാനം ചുരുക്കിയതും ഇതെ കാരണം കൊണ്ട് തന്നെയായിരുന്നു.ഏകദേശം 80000ത്തോളം വാഹനങ്ങള്‍ ഈ വെട്ടിക്കുറയ്ക്കലില്‍ ഭാഗമായെങ്കില്‍ ഇപ്പോള്‍ പ്രശ്നം അതിനെക്കാള്‍ ഭീകരമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഈ ഓഗസ്റ്റ് മാസത്തില്‍ മാത്രം 40 ശതമാനത്തളം കുറവ് ഉത്പാദനം ആണ് മാരുതിയിലുണ്ടായിരിക്കുന്നത്.ആകെ ഉത്പാദന ശേഷിയില്‍ നിന്നും 60000ത്തോളം കാറുകളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഒറ്റ മാസത്തില്‍ തന്നെ നിര്‍മ്മാണ രംഗത്ത് ഈ കുറവ് വലിയ നഷ്ടമാണ് നിര്‍മ്മാതാക്കള്‍ക്കുണ്ടാക്കിയിരിക്കുന്നത്.കണക്കുകള്‍ അനുസരിച്ച് ഓഗസ്റ്റ് മാസത്തില്‍ 1,10,000-1,20,000 യൂണിറ്റ് കാറുകള്‍ മാത്രമാകും കമ്പനി ഉത്പാദിപ്പിക്കുക.ഗുജറാത്തിലെയും ഹരിയാനയിലെയും പ്ലാന്റുകളില്‍ ദൗര്‍ലഭ്യം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
വരാനിരിക്കുന്ന ഉത്സവ സീസണുകളില്‍ ഇപ്പോഴത്തെ ഇടിവ് മാരുതിയെ ഭീകരമായി തന്നെ ബാധിച്ചേക്കും.സീസണില്‍ ജനപ്രിയമായ മോഡലുകളുടെ കുറവ് വിപണിയില്‍ മാരുതിക്ക് നേരിടേണ്ടി വരും.അതിനോടകം ഒരുപാട് കാറുകള്‍ വെയിറ്റിംഗ് ലിസ്റ്റിലുണ്ട് ദിവസേന വഷളാകുന്ന സാഹചര്യത്തില്‍ എന്‍ട്രി ലെവല്‍ കാറുകളുടെ നിര്‍മ്മാണം കൊണ്ട് മാത്രം മാരുതിക്ക് കരകയറാന്‍ സാധിക്കുമോ എന്നത് സംശയം തന്നെയാണ്.
ഓഗസ്റ്റിനു പിന്നാലെ വരും മാസങ്ങളിലും സമാന സാഹചര്യം തുടരാനാണ് സാധ്യത.സെമി കണ്ടക്ടറുകള്‍ വിതരം ചെയ്യുന്നവരില്‍ പ്രധാനികളായ മലേഷ്യയില്‍ കോവിഡ് വലിയ ആഘാതം ഉണ്ടാക്കിയിട്ടുണ്ട്.രണ്ടാമത്തെ രാഷ്ട്രമായ തായ്വാനില്‍ വരള്‍ച്ചയും അവിടുത്തെ ജീവിതത്തെ തകര്‍ത്തിരിക്കുകയാണ്.മാരുതി മാത്രമല്ല എംജി മോട്ടോഴ്സ്,ഫോര്‍ഡ് ഇന്ത്യ,മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ പ്രമുഖ കമ്പനികളും അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യം കാരണം ഉത്പാദനം വെട്ടിക്കുറച്ചിട്ടുണ്ട്.മഹീന്ദ്ര അടുത്തിടെ അവതരിപ്പിച്ച എക്‌സ്.യു.വി 700,ഥാര്‍ എന്നിവയുടെ ഉത്പാദനം തുടങ്ങിയിട്ടേയില്ല.ഒരു വര്‍ഷത്തെ വെയിറ്റിംഗ് ലിസ്റ്റിലാണ് ഈ വാഹനങ്ങള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.