Sections

ഹാരിസൺസ് മലയാളം ലിമിറ്റഡ് സന്ദർശിച്ച് ഓസ്ട്രേലിയൻ കോൺസൽ ജനറൽ

Friday, Nov 22, 2024
Reported By Admin
Australian Consul General visiting Harrison Malayalam Limited office, symbolizing India-Australia tr

തോട്ടവിള ഉത്പന്നങ്ങളുടെ വിപണനത്തിന് പിന്തുണ അറിയിച്ചു


കൊച്ചി: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായുള്ള ഉഭയകക്ഷി-വാണിജ്യബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായി ദക്ഷിണേന്ത്യയിലെ ഓസ്ട്രേലിയൻ കോൺസൽ ജനറൽ സിലായി സാക്കി ഹാരിസൺസ് മലയാളം ലിമിറ്റഡിൻറെ (എച്എംഎൽ) കൊച്ചി ഓഫീസ് സന്ദർശിച്ചു.

ഇന്ത്യയിൽ നിന്നുള്ള തോട്ടവിള ഉത്പന്നങ്ങളുടെ ഓസ്ട്രേലിയയിലെ വിപണനത്തിന് എല്ലാ പിന്തുണയും അവർ വാഗ്ദാനം ചെയ്തു. ഇതിനു പുറമെ ഓസ്ട്രേലിയയിലെ ഗവേഷണ-വികസന മാനദണ്ഡങ്ങൾ ഇന്ത്യയിൽ നടപ്പാക്കുന്നതിൻറെ സാധ്യതയും അവർ പരിശോധിച്ചു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള കയറ്റുമതിയിൽ 67 ശതമാനത്തിൻറെ വർധനവാണ് ഉണ്ടായിട്ടുള്ളത്. കയറ്റുമതി ഇനിയും ഉയരാനുള്ള സാധ്യതയേറെയാണെന്നും സിലായി സാക്കി പറഞ്ഞു. ഹാരിസൺസ് മലയാളം തോട്ടങ്ങളിൽ നടപ്പാക്കുന്ന സുസ്ഥിര വികസന പരിപാടികൾ, നിർമ്മിതബുദ്ധി ഉപയോഗിച്ചുള്ള പ്രവർത്തനം തുടങ്ങിയവയെ അവർ പ്രശംസിച്ചു.

തേയില, റബർ, പഴവർഗങ്ങൾ, സുഗന്ധവ്യജ്ഞനങ്ങൾ തുടങ്ങിയവയുടെ ഓസ്ട്രേലിയയിലേക്കുള്ള കയറ്റുമതിയെക്കുറിച്ചും ചർച്ച നടത്തി. മൂല്യവർധിത ഉത്പന്നങ്ങൾക്ക് ഓസ്ട്രേലിയയിൽ വൻഡിമാൻഡാണെന്നും അവർ അറിയിച്ചു.

തോട്ടം മേഖല നേരിടുന്ന പ്രശ്നങ്ങൾ, സാധ്യതകൾ എന്നിവയെക്കുറിച്ച് വിശദമായ ചർച്ച നടത്തിയെന്ന് ഹാരിസൺസ് മലയാളം സിഇഒമാരായ ചെറിയാൻ എം ജോർജ്ജും സന്തോഷ് കുമാറും പറഞ്ഞു. തേയിലയടക്കമുള്ള തോട്ടവിള ഉത്പാദനം, വിപണി, ഗുണമേന്മാ മാനദണ്ഡങ്ങൾ തുടങ്ങിയവയെക്കുറിച്ച് എച്എംഎൽ അധികൃതർ അവതരണം നടത്തി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.