Sections

കണ്ണൂർ ജില്ലയിൽ വിവധ സാമഗ്രികളുടെ ലേലം/ടെണ്ടർ

Saturday, Mar 18, 2023
Reported By Admin
Auction

ലേലം/ടെണ്ടർ


ലേലം

കണ്ണൂർ ഗവ.ഐ ടി ഐയിലെ ഉപയോഗശൂന്യമായ ഒഫ്ലൈൻ യു പി എസ് ബിഇഎം 650, ബാറ്ററി റാക്കറ്റ് എന്നിവ മാർച്ച് 22ന് വൈകിട്ട് മൂന്ന് മണിക്ക് ഐ ടി ഐയിൽ ലേലം ചെയ്യും. ഫോൺ: 0495 2415040.

ഉപയോഗശൂന്യമായ ഫർണിച്ചറുകൾ ലേലം ചെയ്യും

മട്ടന്നൂർ സബ് ട്രഷറിയിലെ ഉപയോഗശൂന്യമായ ഫർണിച്ചറുകൾ ഏപ്രിൽ 12ന് പകൽ രണ്ട് മണിക്ക് സബ് ട്രഷറി ഓഫീസിൽ ലേലം ചെയ്യും. ഫോൺ: 0490 2471705, 9496000272.

തേക്ക് തടികളുടെ ലേലം

കണ്ണൂർ വനം വകുപ്പിന്റെ കണ്ണോത്ത് ഗവ.ടിമ്പർ ഡിപ്പോയിൽ തേക്ക് തടികളുടെ ലേലം മാർച്ച് 23ന് നടക്കും. കണ്ണവം റിസർവ് വനത്തിലെ തേക്ക് തോട്ടത്തിൽ നിന്നും ശേഖരിച്ച വിവിധ ക്ലാസിൽപെട്ട തേക്ക് തടികൾ വിൽപനക്ക് ഒരുക്കിയിട്ടുണ്ട്. ഓൺലൈൻ വഴി നടത്തുന്ന ലേല്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.mstcecommerce.com വഴിയും കണ്ണോത്ത് ഗവ.ടിമ്പർ ഡിപ്പോയിലും രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ നടത്താൻ ആഗ്രഹിക്കുന്ന കച്ചവട സ്ഥാപനങ്ങളും സ്വന്തം ആവശ്യത്തിന് തടികൾ എടുക്കുവാൻ ആഗ്രഹിക്കുന്ന വ്യക്തികളും പാൻകാർഡ്, ദേശസാൽകൃത ബാങ്ക് പാസ് ബുക്ക്, ആധാർ/ തിരിച്ചറിയൽ കാർഡ്, ഇ മെയിൽ അഡ്രസ്, ജി എസ് ടി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (കച്ചവടക്കാർ) എന്നിവ സഹിതം ഹാജരാകണം. ഫോൺ: 0490 2302080.

കായ്ഫലങ്ങൾ ശേഖരിക്കുന്നതിനുള്ള അവകാശം ലേലം ചെയ്യും

കണ്ണൂർ കെ എ പി നാലാം ബറ്റാലിയന്റെ അധീനതയിലുള്ള തെങ്ങ്, മാവ്, പ്ലാവ് എന്നിവയിൽ നിന്നുള്ള കായ്ഫലങ്ങൾ 2023 മാർച്ച് മുതൽ ഡിസംബർ 31 വരെ ശേഖരിക്കുന്നതിനുള്ള അവകാശം മാർച്ച് 21ന് രാവിലെ 11 മണിക്ക് കെ എ പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് ലേലം ചെയ്യും. ഫോൺ: 0497 2781316.

വാഹനം വാടകക്ക് ലഭിക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു

കണ്ണൂർ ജില്ലാ ആശുപത്രിയിൽ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ആവശ്യത്തിലേക്ക് ഏഴ് സീറ്റുള്ള വാഹനം (സൈലോ, എർട്ടിക, ഇന്നോവ, ക്രിസ്റ്റോ, ബൊലേറോ) കരാറടിസ്ഥാനത്തിൽ ആറ് മാസത്തേക്ക് വാടകക്ക് ലഭിക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. മാർച്ച് 28ന് ഉച്ചക്ക് 12 മണി വരെ ടെണ്ടർ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ ജില്ലാ ആശുപത്രിയിലെ ഡി എം എച്ച് പിയുടെ ഓഫീസിൽ ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.