Sections

പ്രമുഖ സ്ഥാപനങ്ങളിലേ ഒഴിവുകളിലേക്കുള്ള ഇന്റർവ്യൂവിൽ പങ്കെടുക്കാം

Saturday, Sep 30, 2023
Reported By Admin
Job Fair

തൊഴിൽമേള 2023 നാളെ വർക്കലയിൽ

വർക്കല: കേന്ദ്ര സർക്കാരിന്റെ വിവിധവകുപ്പുകളും നെഹ്റു യുവകേന്ദ്രയും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന രാജ്യത്തെ പ്രമുഖ സ്വകാര്യകമ്പനികളിലേയ്ക്കും സ്ഥാപനങ്ങളിലേയ്ക്കുമായി ഏകദേശം 3500 ഒഴുവുകളിലേയ്ക്കുള്ള ഇന്റർവ്യൂയിൽ പങ്കെടുക്കാം. നാളെ (01/10/2023) ഞായറാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ വർക്കല ശിവഗിരി ശാരദാമഠം ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടക്കുന്ന തൊഴിൽ മേള ബഹു: കേന്ദ്രമന്ത്രി വി മുരളീധരൻ ജി ഉദ്ഘാടനം ചെയ്യുന്നു. 8-ാം ക്ലാസ് മുതൽ ഉന്നത വിദ്യാഭ്യാസം കഴിഞ്ഞവർക്ക് വരെ യോഗ്യതക്കനുസരിച്ച് ഇന്റർവ്യൂയിൽ പങ്കെടുക്കാം. രാജ്യത്തെ പ്രമുഖ കമ്പനികൾ വരെ പങ്കെടുക്കുന്ന തൊഴിൽ മേള ഉദ്യോഗാർത്ഥികൾക്ക് പരമാവധി പ്രയോജനപ്പെടുത്താം. ബയോഡേറ്റാ, 2 ഫോട്ടോ, ഒർജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ ഇന്റർവ്യൂന് ഹാജരാകുമ്പോൾ കൈയ്യിൽ കരുതണം.

ജില്ലാതല തൊഴിൽമേള

മലപ്പുറം: വ്യാവസായിക പരിശീലന വകുപ്പിനു കീഴിൽ അരീക്കോട് ഗവ. ഐ.ടി.ഐയിൽ ഒക്ടോബർ പത്തിന് ജില്ലാതല തൊഴിൽ മേള സംഘടിപ്പിക്കുന്നു. ഐ.ടി.ഐകളിൽ നിന്നും വിവിധ ട്രേഡുകളിൽ പരിശീലനം പൂർത്തിയാക്കിയവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ DWMS Connect Mobile App (Digital Workforce Management System) ഡൗൺലോഡ് ചെയ്ത് രജിസ്ട്രേഷൻ പൂർത്തിയാക്കണം. സ്പോട്ട് രജിസ്ട്രേഷനുള്ള സൗകര്യവും ഉണ്ടായിരിക്കും. രജിസ്ട്രേഷൻ വെബ്സൈറ്റ്: www.knowledgemission.kerala.gov.in / verify-registration.jsp. ഫോൺ: 0483 2850238, 8848487385.



തൊഴിൽ മേളകളെക്കുറിച്ചുള്ള അപ്ഡേഷനുകൾ നിരന്തരം ലഭിക്കുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.