- Trending Now:
ജെയിംസ് ക്ലിയർ എഴുതിയ വളരെ പ്രശസ്തമായ പുസ്തകമാണ് അറ്റോമിക് ഹാബിറ്റ്. ലോകത്ത് ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ഇന്റർനാഷണൽ ബുക്ക് ആണ് ഇത്. നല്ല ശീലങ്ങൾ വളർത്തുവാനും മോശം ശീലങ്ങൾ തകർക്കുവാനും വേണ്ടിയുള്ള എളുപ്പമാർഗം എന്ന നിലയ്ക്കാണ് ഈ പുസ്തകം ഇന്ന് വിൽക്കപ്പെടുന്നത്. ചെറിയ മാറ്റങ്ങളിലൂടെ ശ്രദ്ധേയമായ ഫലങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്ന് ഈ പുസ്തകത്തിലൂടെ ജെയിംസ് ക്ലിയർ പറയുന്നു. നിങ്ങൾ ഓരോ ദിവസവും ഒരു ശതമാനം മെച്ചപ്പെടുകയും ദീർഘകാലം ഇങ്ങനെ ചെയ്തുകൊണ്ടിരുന്നാൽ ഒരു വർഷം കൊണ്ട് 365 ശതമാനം മാറ്റങ്ങൾ കൊണ്ടുവരാം എന്ന് അദ്ദേഹം ഈ പുസ്തകത്തിലൂടെ പറയുന്നു. ദിവസവും മെച്ചപ്പെടേണ്ടത് ഓരോ വ്യക്തിക്കും വളരെ അത്യാവശ്യമാണ്. ഇന്നലത്തെ പോലെയാണ് നാം ഇന്ന് ജീവിക്കുന്നതെങ്കിൽ നിങ്ങൾക്ക് യാതൊരു വളർച്ചയും ഇല്ല. നമുക്ക് ഓരോ ദിവസവും മെച്ചപ്പെടാനുള്ള ചെറിയ ചെറിയ പരിശ്രമങ്ങൾ അവസാനം വലിയ വിജയങ്ങളിലേക്ക് എത്തപ്പെടും എന്ന് ഈ പുസ്തകത്തിലൂടെ അദ്ദേഹം പറയുന്നു. ഇതിനുവേണ്ടി ശീലങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരണം എന്നാണ് അദ്ദേഹം പറയുന്നത്. ഒരു വ്യക്തിയെ നല്ല ശീലങ്ങൾ നല്ല ആളാക്കുകയും, മോശം ശീലങ്ങളാണ് നിങ്ങളെ ഒരു മോശം വ്യക്തിയായി മാറ്റുന്നത്. നിങ്ങൾ തുടർച്ചയായി ചെയ്യുന്ന കാര്യങ്ങളാണ് ശീലങ്ങളായി മാറുന്നത്. ഉദാഹരണമായി നിങ്ങൾ തുടർച്ചയായി ഉറക്കം എണീക്കുന്നത് 7 മണിക്കാണെങ്കിൽ കുറേ വർഷങ്ങൾ കഴിയുമ്പോൾ ഏഴു മണിക്ക് എണീക്കുക എന്നത് നിങ്ങളുടെ ഒരു ശീലമായി മാറും. രാവിലെ എണീറ്റ ഉടനെ വ്യായാമം ചെയ്യുന്നത് തുടർച്ചയായി ചെയ്തു കഴിഞ്ഞാൽ ഇത് നിങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗമായി വ്യായാമം മാറുകയും ചെയ്യും. അതുകൊണ്ട് തുടർച്ചയായി നാം എന്താണ് ചെയ്യുന്നത് അതാണ് നിങ്ങളുടെ ശീലമായി മാറുന്നത്. അതുകൊണ്ട് തുടർച്ചയായി ചെറിയ മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ടുവരാൻ വേണ്ടി ശ്രമിക്കണം.
പലരും പറയാറുണ്ട് ജീവിതത്തിൽ ഏറ്റവും പ്രധാനമായി വേണ്ടത് ലക്ഷ്യങ്ങളാണെന്ന്.പക്ഷേ അദ്ദേഹം പറയുന്നത് ലക്ഷ്യങ്ങളേക്കാൾ വളരെ പ്രധാനപ്പെട്ടതാണ് നല്ല ശീലങ്ങൾ. നല്ല ശീലങ്ങളാണ് നിങ്ങളെ ലക്ഷ്യത്തിലേക്ക് കൊണ്ട് എത്തിക്കുന്നത്. നിങ്ങൾക്ക് നിരവധി ലക്ഷ്യങ്ങൾ ഉണ്ടാവുകയും അത് ശീലത്തിന് അനുയോജ്യമല്ലാത്തതാണെങ്കിൽ അത് ജീവിതത്തിൽ മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കില്ല. അതുകൊണ്ട് നിങ്ങളുടെ ലക്ഷ്യത്തിനേക്കാൾ പ്രാധാന്യം കൊടുക്കേണ്ടത് ശീലങ്ങൾക്കാണ്.ലക്ഷ്യത്തിന് അനുയോജ്യമായ ശീലങ്ങൾ നിങ്ങൾ കൊണ്ടുവന്നിട്ടില്ല എങ്കിൽ നിങ്ങളുടെ ലക്ഷ്യങ്ങൾക്ക് യാതൊരു പ്രസക്തിയും ഉണ്ടാവുകയില്ല.അതുകൊണ്ട് നല്ല ലക്ഷ്യങ്ങൾ വേണമെന്നുണ്ടെങ്കിൽ ലക്ഷ്യത്തിനെ കുറിച്ച് ചിന്തിക്കാതെ അതിന് അനുയോജ്യമായ സമ്പ്രദായങ്ങൾ സൃഷ്ടിക്കാൻ വേണ്ടി ശ്രമിക്കണം.ആ സമ്പ്രദായങ്ങൾ നിങ്ങളെ തീർച്ചയായും വലിയൊരു ലക്ഷ്യത്തിലേക്ക് കൊണ്ടെത്തിക്കും. ഉദാഹരണമായി നിങ്ങളുടെ ലക്ഷ്യം ഒരു പുസ്തക വായനക്കാരനാവുക എന്നുള്ളതല്ല വായനക്കാരനായി മാറുക എന്നുള്ളതാണ്. നിങ്ങളുടെ ലക്ഷ്യം ഒരു മാരത്തോൺ ഓട്ടക്കാരൻ ആവുക എന്നതല്ല ഒരു ഓട്ടോക്കാരൻ ആവുക എന്നതാണ്.ഒരു സംഗീത ഉപകരണം വായിക്കാൻ പഠിക്കുക എന്നുള്ളതല്ല നിങ്ങളുടെ ലക്ഷ്യം ഒരു സംഗീതജ്ഞൻ ആവുക എന്നതാണ് നിങ്ങളുടെ ലക്ഷ്യം.ഇങ്ങനെ വ്യക്തമായ തരത്തിലുള്ള ഒരു ധാരണ ഓരോ ലക്ഷ്യങ്ങൾക്ക് പിന്നിലും ഉണ്ടാകണം.ഇതിലൂടെ അദ്ദേഹം പറയാൻ ഉദ്ദേശിക്കുന്നത് നല്ല ശീലങ്ങൾ നിങ്ങൾക്ക് ഉണ്ടാകണം അത് നിങ്ങളെ വലിയ ലക്ഷ്യങ്ങളിലേക്ക് കൊണ്ടെത്തിക്കും എന്നതാണ്. അറ്റോമിക് ഹാബിറ്റ് മികച്ച ഒരു പുസ്തകമാണ് ജീവിതത്തിൽ ഉയരങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്ന വ്യക്തി തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണ്.സ്കൂൾ തലത്തിലുള്ള കുട്ടികൾ മുതൽ വായിച്ചു മനസ്സിലാക്കേണ്ടതായിട്ടുള്ള മഹത്തരമായ സന്ദേശങ്ങൾ ഈ പുസ്തകത്തിൽ നിന്നും ലഭിക്കും. ഈ പുസ്തക വായന കൊണ്ട് തന്നെ നിങ്ങളുടെ ജീവിതത്തിൽ ചെറിയ ചെറിയ മാറ്റങ്ങളുടെ വൻഫലങ്ങൾ നിങ്ങൾക്ക് നേടാൻ സാധിക്കും എന്ന് കാണിച്ചു തരുന്നുണ്ട്. ഏതൊരു വ്യക്തിയും നിർബന്ധമായി വായിച്ചിരിക്കേണ്ട പുസ്തകമായി ഇതിനെ കണക്കാക്കാം.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.