- Trending Now:
തിരു: കേരളത്തിലെ നമ്പർവൺ ഡിജിറ്റൽ മാർക്കറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ആയ ആത്മസൂത്ര ഇൻസ്റ്റിറ്റ്യൂട്ടിൻറെ ഔദ്യോഗിക വെബ്സൈറ്റ് www.atmasutrainstitute.com ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.
ഡിജിറ്റൽ മാർക്കറ്റിംഗ്, ഓഫീസ് ഓട്ടോമേഷൻ, ഗ്രാഫിക് ഡിസൈനിംഗ് തുടങ്ങി നിരവധി പുതുതലമുറ കോഴ്സുകളിലൂടെ യുവജനങ്ങൾക്കും വിദ്യാർഥികൾ ക്കും വൈവിധ്യം നൽകുന്ന വിധത്തിൽ പ്രവർത്തിച്ചുവരുന്ന ആത്മസൂത്ര ഇൻസ്റ്റിറ്റ്യൂട്ടിൻറെ ഔദ്യോഗിക വെബ്സൈറ്റ് ഉദ്ഘാടനം നിർവഹിക്കാൻ സാധിച്ചതിൽ എല്ലാ സന്തോഷവും മന്ത്രി അറിയിച്ചു.
പരമാവധി വിജ്ഞാന അധിഷ്ഠിത കോഴ്സുകൾ നമ്മുടെ വിദ്യാർഥികൾക്ക് നൽകുവാനുള്ള പരിശ്രമമാണ് ഇപ്പോൾ ഉന്നത വിദ്യാഭ്യാസമേഖലയിൽ ഒക്കെ നടന്നുവരുന്നത്. കാലാനുസൃതമായ കോഴ്സുകൾ, പ്രത്യേകിച്ച് ഡിജിറ്റൽ വിദ്യാഭ്യാസ വുമായി ബന്ധപ്പെട്ട കോഴ്സുകൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുക എന്നുള്ളത് ഇന്നത്തെ കാലത്ത് സാമൂഹിക പുരോഗതിക്കനിവാര്യമാണ്. ആ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന ആത്മസൂത്ര ഇൻസ്റ്റിറ്റ്യൂട്ടിന് നിറഞ്ഞ ഹൃദയത്തോടെ ആശംസകൾ നേരുന്നു എന്ന് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി സംസാരിച്ചു.
ആത്മസൂത്ര ഡയറക്ടർമാരായ രാജീവ് ശങ്കർ, സിന്ധു നന്ദകുമാർ, വെബ്സൈറ്റ് ഡെവലപ്പ് ചെയ്ത ഐവാൻ ജോസഫ്, ഗ്രാഫിക് ഡിസൈനിങ് ഹെഡ് സ്വാതി കൃഷ്ണൻ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.