- Trending Now:
പുതിയ മാറ്റങ്ങള്‍ ഇങ്ങനെയാണ്
അറിയാം രാജ്യത്ത് ഡിസംബര്‍ മുതല്‍ ബാങ്കിംഗ് മേഖലയില്‍ പുതിയ മാറ്റങ്ങള്‍. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള വ്യവസ്ഥ, ഗാര്‍ഹിക സിലിണ്ടര്‍ വില, റെയില്‍വേ ടൈം ടേബിള്‍ തുടങ്ങി നിരവധി രംഗങ്ങളിലാണ് മാറ്റങ്ങള്‍ വരുന്നത്.പഞ്ചാബ് നാഷണല്‍ ബാങ്ക് എടിഎം വ്യവസ്ഥ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് അക്കൗണ്ട് ഉടമ പണം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലാണ് നാളെ മുതല്‍ മാറ്റം വരുന്നത്. സുരക്ഷ കണക്കിലെടുത്ത് എസ്ബിഐ അടക്കമുള്ള ബാങ്കുകളില്‍ നടപ്പാക്കിയത് പോലെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് വണ്‍ ടൈം പാസ് വേര്‍ഡ് വേണം.
ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുമ്പോഴാണ് ഡിസംബര്‍ ഒന്നുമുതല്‍ വണ്‍ ടൈം പാസ് വേര്‍ഡ് നിര്‍ബന്ധമാക്കിയത്. അക്കൗണ്ടുടമ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ വണ്‍ ടൈം പാസ് വേര്‍ഡ് ലഭിക്കും.ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറിലേക്കാണ് ഒടിപി എത്തുക. ഒടിപി നല്‍കിയ ശേഷമാണ് എടിഎം പിന്‍ ആവശ്യപ്പെടുക. പിന്‍ നമ്പര്‍ നല്‍കിയ ശേഷം ഇടപാട് നടത്താന്‍ കഴിയുംവിധമാണ് പിഎന്‍ബി എടിഎമ്മുകളില്‍ ക്രമീകരണം നടത്തിയിരിക്കുന്നത്. ഒറ്റത്തവണയായി പതിനായിരം രൂപയിലധികം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോഴാണ് സുരക്ഷയുടെ ഭാഗമായി ഒടിപി സംവിധാനം ഒരുക്കിയത്.
ലൈഫ് സര്‍ട്ടിഫിക്കറ്റ്
വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ലഭിക്കാന്‍ വര്‍ഷാവര്‍ഷം ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുണ്ട്. നവംബര്‍ 30ആണ് ഇതിന്റെ സമയപരിധി. ഇതിനകം ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കി വരും മാസങ്ങളിലും പെന്‍ഷന്‍ മുടങ്ങാതെ ലഭിക്കുമെന്ന് ഉറപ്പാക്കണമെന്നാണ് അധികൃതര്‍ ആവര്‍ത്തിച്ച് പറയുന്നത്. ബാങ്ക് ശാഖയില്‍ പോയോ, ഓണ്‍ലൈന്‍ വഴിയോ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാവുന്നതാണ്. ഇത് കൃത്യസമയത്ത് സമര്‍പ്പിച്ചില്ലായെങ്കില്‍ പെന്‍ഷന്‍ ലഭിക്കുന്നതിന് ബുദ്ധിമുട്ട് നേരിടാം
എല്‍പിജി
സിഎന്‍ജി, പിഎന്‍ജി, എല്‍പിജി സിലിണ്ടര്‍ എന്നിവയുടെ വില പുനഃപരിശോധിക്കുന്നത് എല്ലാ മാസത്തിന്റെയും തുടക്കത്തിലാണ്. അങ്ങനെ നോക്കുമ്പോള്‍ വരുന്ന ഡിസംബര്‍ ഒന്നുമുതലുള്ള ഒരാഴ്ച നിര്‍ണായകമാണ്. എല്ലാം മാസത്തിന്റെയും ആദ്യ ദിവസമാണ് എല്‍പിജിയുടെ വില പുനഃ പരിശോധിക്കുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് വാണിജ്യ സിലിണ്ടറിന്റെ വില എണ്ണവിതരണ കമ്പനികള്‍ കുറച്ചിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.