Sections

വില കുറഞ്ഞ സ്‌കൂട്ടർ വിപണിയിൽ അവതരിപ്പിച്ച് ഏഥർ എനർജി

Thursday, Jun 01, 2023
Reported By admin
auto

115 കിലോമീറ്റർ ആണ് കമ്പനി അവകാശപ്പെടുന്ന ചാർജ് ശേഷി


വില കുറഞ്ഞ സ്‌കൂട്ടർ വിപണിയിൽ അവതരിപ്പിച്ച് ഇലക്ട്രിക് വാഹന നിർമാതാക്കളായ ഏഥർ എനർജി. 3 കിലോവാട്ട് ബാറ്ററി ശേഷിയുള്ള 450 എസ് ആണ് പുതിയ വേരിയന്റ്. ബംഗളൂരുവിലെ എക്സ് ഷോറൂം വില 1,29,999 രൂപ മുതൽ.

ജൂലൈ മുതൽ 450 എസ് ബുക്കിങ് തുടങ്ങുമെന്ന് ഏഥർ അറിയിച്ചു. നിലവിലുള്ള മോഡലുകളേക്കാൾ കൂടുതൽ ഫീച്ചറുകൾ 450 എസിൽ ഉണ്ടാവുമെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.

ഇന്ത്യൻ ഡ്രൈവിങ് സാഹചര്യങ്ങളിൽ 115 കിലോമീറ്റർ ആണ് കമ്പനി അവകാശപ്പെടുന്ന ചാർജ് ശേഷി. 90 കിലോമീറ്റർ ആണ് വേഗം. കേന്ദ്ര സർക്കാർ സബ്സിഡി വെട്ടിക്കുറച്ച സാഹചര്യത്തിൽ 450 എക്സിന്റെ വില പുതുക്കിയതായും ഏഥർ അറിയിച്ചു. ഇന്നു മുതൽ 1,65,000 ആയിരിക്കും 450 എക്സിന്റെ ബേസ് പ്രൈസ്. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.