- Trending Now:
കൊച്ചി: പ്രതിരോധ ഗവേഷണസ്ഥാപനമായ ഡിആർഡിഒയുടെ ഡെയർ ടു ഡ്രീം അവാർഡിൻറെ 'എക്സ്പ്ലോറിംഗ് അൺതിങ്കബിൾ ആൻഡ് അൺഇമാജിനബിൾ' വിഭാഗത്തിൽ കേരളത്തിൽ നിന്നുള്ള അസ്ട്രെക് ഇനോവേഷൻസ് പുരസ്ക്കാരം നേടി. ഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിൽ നിന്നും അസ്ട്രെക് ഇനോവേഷൻസ് സിടിഒ അലക്സ് എം സണ്ണി പുരസ്ക്കാരം ഏറ്റുവാങ്ങി.
അസ്ട്രെക് ഇനോവേഷൻസിൻറെ എക്സോസ്കെലറ്റൻ സാങ്കേതികവിദ്യയാണ് ഡിആർഡിഒ പുരസ്ക്കാരം നേടാൻ കമ്പനിയെ സഹായിച്ചത്. ആരോഗ്യ ഉത്പന്നമായാണ് ഇത് പുറത്തിറക്കിയതെങ്കിലും സേനാവിഭാഗങ്ങൾക്കുള്ള ആവശ്യങ്ങൾക്കായി ഇതിനെ മാറ്റിയെടുക്കുകയായിരുന്നു. സൈനികരുടെ മികവ് വർധിപ്പിക്കാനും ശാരീരിക വിഷമതകൾ കുറയ്ക്കാനും പ്രവർത്തനമികവ് കൂട്ടാനും ഇതിലൂടെ സാധിക്കും. രാജ്യത്തിൻറെ പ്രതിരോധമേഖലയിൽ മികച്ച സംഭാവനകൾ നൽകാൻ ലഭിച്ച ഈ അവസരം അഭിമാനകരമാണെന്ന് അസ്ട്രെക് ഇനോവേഷൻ സഹസ്ഥാപകനും സിഒഒയുമായ ജിതിൻ വിദ്യ അജിത് പറഞ്ഞു.
മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ സേനാവിഭാഗങ്ങൾക്കായി അത്യാധുനിക സാങ്കേതികവിദ്യ പ്രാദേശികമായി തന്നെ ലഭ്യമാക്കാനുള്ള ആശയത്തിന് അടുത്തു നിൽക്കുന്നതാണ് അസ്ട്രെക്കിൻറെ കാഴ്ചപ്പാടെന്ന് അദ്ദേഹം പറഞ്ഞു. ഹെൽത്ത് കെയർ സാങ്കേതികവിദ്യ മുതൽ പ്രതിരോധസാങ്കേതികവിദ്യ വരെയുള്ള വൈവിദ്ധ്യങ്ങളാർന്ന ഉത്പന്ന നിർമ്മാണത്തിന് അസ്ട്രെക്കിന് ശേഷിയുണ്ട്. ഈ മേഖലയിലെ നിർമ്മാണപദ്ധതികളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനാണ് ശ്രമമെന്നും ജിതിൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.