- Trending Now:
കൊച്ചി: ക്ലിയോസ്പോർട്സിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മൂന്നാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോണിന്റെ ഓദ്യോഗിക മെഡിക്കൽ പാർട്ണറായി ആസ്റ്റർ മെഡ്സിറ്റിയെ പ്രഖ്യാപിച്ചു. തുടർച്ചയായി മൂന്നാം തവണയാണ് ആസ്റ്റർ മെഡ്സിറ്റി മാരത്തോണിന്റെ ഔദ്യോഗിക മെഡിക്കൽ പാർട്ണറാകുന്നത്.
ഫെബ്രുവരി ഒമ്പതിന് മറൈൻ ഡ്രൈവിൽ നടക്കുന്ന മാരത്തോണിന്റെ മെഡിക്കൽ ഡയറക്ടറായി ആസ്റ്റർ മെഡ്സിറ്റി എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ. ജോൺസൺ കെ. വർഗീസ് പ്രവർത്തിക്കും.
സർക്കുലർ ഇക്കോണമിയുടെ പ്രോത്സാഹനം ലക്ഷ്യമാക്കിയുള്ള ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോണിന്റെ മൂന്നാം പതിപ്പിൽ സഹകരിക്കാനാകുന്നതിൽ സന്തോഷമുണ്ടെന്ന് ആസ്റ്റർ മെഡ്സിറ്റി എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ. ജോൺസൺ കെ. വർഗീസ് പറഞ്ഞു. കഴിഞ്ഞ രണ്ട് സീസണുകളിൽ തയാറാക്കിയപോലെ, മാരത്തോൺ ആരംഭിക്കുന്ന സ്ഥലത്ത് മെഡിക്കൽ ബേസ് ക്യാമ്പും കടന്നുപോകുന്ന മറ്റു പ്രധാന പ്രദേശങ്ങളിൽ സബ്-മെഡിക്കൽ സ്റ്റേഷനുകളും ക്ലിയോസ്പോർട്സുമായി ചേർന്ന് കൊണ്ട് സജ്ജീകരിക്കും. മാലിന്യ തോത് കുറച്ചുകൊണ്ട് പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും ഉറപ്പാക്കുന്നതിന് സർക്കുലർ ഇക്കോണമിയുടെ പ്രോത്സാഹനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോണിന്റെ മെഡിക്കൽ പങ്കാളിയായി മൂന്നാം തവണയും ആസ്റ്റർ മെഡ്സിറ്റി എത്തുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് ക്ലിയോസ്പോർട്സ് ഭാരവാഹികളായ ശബരി നായർ, ബൈജു പോൾ, അനീഷ് പോൾ, എം.ആർ.കെ ജയറാം എന്നിവർ പറഞ്ഞു. ഓട്ടക്കാർക്ക് പരിക്കുകൾ സംഭവിച്ചാൽ ഉടനടി കൃത്യമായ ചികിത്സ നൽകുവാനും മാരത്തോണിന്റെ സുഗമമായ നടത്തിപ്പിനും മെഡിക്കൽ പങ്കാളി അനിവാര്യമായ ഘടകമാണ്. ആസ്റ്റർ മെഡ്സിറ്റിയുടെ സാന്നിധ്യം ഓട്ടക്കാർക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ഏറെ സഹായകമാകുമെന്നും സംഘാടകർ പറഞ്ഞു. അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ നടക്കുന്ന മാരത്തോണിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് www.kochimarathon.in എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.