- Trending Now:
ആരോഗ്യരംഗത്ത് പുത്തന്‍ ആശയം അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി. മെഡിക്കല്‍ സേവനങ്ങള്‍ക്കായി വിദേശത്ത് നിന്നും കേരളത്തിനു പുറത്ത് നിന്നും എത്തുന്നവര്‍ക്ക് ഇനി ഹൗസ് ബോട്ട് സേവനവും ലഭ്യമാകും. ലോകത്താദ്യമായാണ് മെഡിക്കല്‍ ടൂറിസ്റ്റുകള്‍ക്കായി ഹൗസ് ബോട്ടില്‍ ചികിത്സയൊരുക്കുന്നത്.മെഡിക്കല്‍ സേവനങ്ങള്‍ക്കായി വിദേശത്ത് നിന്നും കേരളത്തിനു പുറത്ത് നിന്നും എത്തുന്നവര്‍ക്കായാണ് ഹൗസ് ബോട്ട് യാത്ര. ചികിത്സയ്ക്കായി വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് ഒരു പുത്തന്‍ അനുഭവം നല്‍കുക എന്നതാണ് ഹൗസ് ബോട്ട് യാത്രയുടെ ലക്ഷ്യം.
ചെക്കപ്പുകള്‍ക്കായി രാവിലെ എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടില്‍ നിന്നാണ് പ്രഭാത ഭക്ഷണം. എല്ലാ ചെക്കപ്പുകള്‍ക്കും ശേഷം തിരിച്ചെത്തുമ്പോള്‍ ഹൗസ് ബോട്ടിലുള്ള സായാഹ്ന യാത്രയും ആസ്റ്റര്‍ മെഡ്‌സിറ്റി ഒരുക്കിയിട്ടുണ്ട്.മെഡിക്കല്‍ ടൂറിസം രംഗത്ത് ഒരു പുതിയ ചുവടുവെയ്പ് എന്ന രീതിയില്‍ വിദേശത്തു നിന്ന് ചികിത്സയ്ക്കായി എത്തുന്നവര്‍ക്ക് നമ്മുടെ നാടിനെ കൂടുതല്‍ അടുത്തറിയാന്‍ ഹൗസ് ബോട്ട് യാത്ര സഹായിക്കുമെന്ന് ആര്‍ ഹോസ്പിറ്റല്‍സ് കേരള ആന്‍ഡ് ഒമാന്‍ റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.
മെഡിക്കല്‍ ടൂറിസത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന നാടാണ് കേരളം. റീതിങ്ക് ട്യൂറിസം എന്ന ആശയത്തെ ഉള്‍ക്കൊണ്ടാണ് പുതിയ പദ്ധതി. കേരളത്തിലെ മെഡിക്കല്‍ ടൂറിസം മേഖലയ്ക്ക് ഉണര്‍വേകുന്ന നൂതന ആശയങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ആര്‍ ഹോസ്പിറ്റലുകള്‍ തുടര്‍ന്നും നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.അസര്‍ബൈജാന്‍ അംബാസഡര്‍ ഡോ അഷ്‌റഫ് ശിഖാലിയേവ് ഹൗസ്‌ബോട്ട് ഉദ്ഘാടനം ചെയ്തു. ആര്‍ ഹോസ്പിറ്റല്‍സ് കേരള-ഒമാന്‍ റീജണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസീന്‍, ആര്‍ ഹോസ്പിറ്റല്‍സ് കേരള ക്ലസ്റ്റര്‍ സര്‍വ്വീസ് എക്‌സലന്‍സ് ഹെഡ് വൈശാഖ് സീതാറാം, ആസ്റ്റര്‍ മെഡ്‌സിറ്റി ഓപ്പറേഷന്‍സ് ഹെഡ് ജയേഷ് വി നായര്‍, സീനിയര്‍ ഡോക്ടര്‍മാരായ ഡോ.നാരായണന്‍ ഉണ്ണി, ഡോ ജെം കളത്തില്‍ വിദേശ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.