- Trending Now:
കൊച്ചി: അസോച്ചം സ്റ്റേറ്റ് ഡവലപ്മെന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജിഎസ്ടിയും അനുബന്ധ വിഷയങ്ങളും എന്ന വിഷയത്തിൽ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. രവിപുരം മേഴ്സി ഹോട്ടലിൽ നടന്ന പരിപാടി ജിഎസ്ടി എറണാകുളം ജോയിന്റ് കമ്മിഷണർ പ്രജനി രാജൻ ഉദ്ഘാടനം ചെയ്തു. ജിഎസ്ടി കൗൺസിൽ പാസാക്കിയ പുതിയ നിയമവും വ്യാപാരികൾ നേരിടുന്ന ബുദ്ധിമുട്ടുകളും ക്ലാസിൽ ചർച്ചാവിഷയമായി. കൂടാതെ, ആംനെസ്റ്റി സ്കീമും അനുബന്ധ വിഷയങ്ങളും ചർച്ച ചെയ്തു. വ്യാപാരികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുവാനും തീരുമാനമായി. സംസ്ഥാന ചെയർമാർ രാജ സേതുനാഥ് അധ്യക്ഷനായി. പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് സ്റ്റാൻലി ജെയിംസ് ക്ലാസ് നയിച്ചു. സെന്റർ ബാങ്ക് ഓഫ് ഇന്ത്യ മാനേജർ കൃഷ്ണ മോഹൻ, അസോച്ചം സ്റ്റേറ്റ് കോർഡിനേറ്റർ സുശീൽ കുമാർ എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.