Sections

ആസ്‌ക് ഓട്ടോമോട്ടീവ് ലിമിറ്റഡ് ഐപിഒയ്ക്ക്

Wednesday, Jun 14, 2023
Reported By Admin
ASK

ആസ്ക് ഓട്ടോമോട്ടീവ് ലിമിറ്റഡ് ഐപിഒയ്ക്ക് അനുമതി തേടി സെബിയ്ക്ക് ഡിആർഎച്ച്പി സമർപ്പിച്ചു


കൊച്ചി: ഇരുചക്രവാഹനങ്ങൾക്കുള്ള ബ്രേക്ക്-ഷൂവിൻറെയും അഡ്വാൻസ്ഡ് ബ്രേക്കിംഗ് സംവിധാനങ്ങളുടെയും ഇന്ത്യയിലെ ഏറ്റവും വലിയ നിർമ്മാതാക്കളായ ആസ്ക് ഓട്ടോമോട്ടീവ് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു. ഓഹരിയൊന്നിന് രണ്ട് രൂപ മുഖവിലയുള്ള 29,571,390 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ്, ആക്സിസ് ക്യാപിറ്റൽ ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ഐഐഎഫ്എൽ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.