- Trending Now:
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മികച്ച ലാഭമാണ് കമ്പനി നേടിയത്
ഏഷ്യൻ പെയിന്റ്‌സിന്റെ നാലാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. കൺസോളിഡേറ്റഡ് നെറ്റ് പ്രൊഫിറ്റിൽ 45.12% വർധനയുണ്ട്. 2023 മാർച്ചിൽ അവസാനിച്ച പാദത്തിൽ 1,234.14 കോടി രൂപയാണ് കമ്പനിയുടെ ലാഭം. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇതേ പാദത്തിൽ ഇത് 850.42 കോടി രൂപയായിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മികച്ച ലാഭമാണ് കമ്പനി നേടിയത്.
റവന്യു ഫ്രം ഓപ്പറേഷൻസ് 11.33% വർധിച്ച് 8,787.34 കോടി രൂപയായി മാറി. 2022 മാർച്ച് പാദത്തിൽ ഇത് 7,892.67 കോടി രൂപയായിരുന്നു. അറ്റവില്പന 10.9% വർധിച്ച് 8,750.8 കോടി രൂപയായി മാറി.2022 മാർച്ചിൽ ഇത് 7,889.9 കോടി രൂപയായിരുന്നു.
കമ്പനിയുടെ PBDIT (Profit before depreciation, interest, tax, other income, and exceptional items) 2022 മാർച്ചിൽ 1443.3 കോടി രൂപയായിരുന്നു. ഇത് 29.2% വർധിച്ച് 1,864.8 കോടി രൂപയായി. സീക്വൻഷ്യൽ അടിസ്ഥാനത്തിൽ ഗ്രോസ് മാർജിൻ 390 ബേസിസ് പോയിന്റുകൾ വർധിച്ചു.
നാലാം പാദഫലങ്ങളോടൊപ്പം ഫൈനൽ ഡിവഡന്റും നൽകാൻ ബോർഡ് ശുപാർശ ചെയ്തിട്ടുണ്ട്. 2023 സാമ്പത്തിക വർഷത്തിൽ, ഒരു ഓഹരിക്ക് 21.25 രൂപ എന്ന നിരക്കിലാണ് ലാഭവിഹിതം നൽകുന്നത്. ഹോം ഡെക്കർ വിഭാഗത്തിൽ ബാത്ത് ഫിറ്റിങ്‌സ് സെയിൽസിൽ 9.7% ഇടിവുണ്ടായി. റീടെയിൽ ഡിമാൻഡ് കുറഞ്ഞതിനാൽ 96 കോടി രൂപ എന്ന നിലയിലേക്കാണ് താഴ്ച്ച. കിച്ചൺ സെയിൽസിൽ 21% ഇടിവ് നേരിട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.