Sections

ഏഷ്യ പവര്‍ ബിസിനസ്സ് വുമണ്‍ പട്ടികയില്‍ ഇടം നേടി ഇന്ത്യയിലെ കരുത്തുറ്റ സംരംഭകര്‍ 

Saturday, Nov 12, 2022
Reported By admin
business

ഈ പട്ടികയില്‍ ഇടം നേടിയ മൂന്ന് ഇന്ത്യന്‍ വനിതാ സംരംഭകര്‍

 

ഏഷ്യ-പസഫിക് മേഖലയില്‍ നിന്നുള്ള ഇരുപത് സ്ത്രീകളെ ഉള്‍ക്കൊള്ളുന്ന ഏഷ്യ പവര്‍ ബിസിനസ്സ് വുമണ്‍ വാര്‍ഷിക പട്ടിക ഫോര്‍ബ്‌സ് മാഗസിന്‍ അടുത്തിടെയാണ് പുറത്തുവിട്ടത്. ഗസല്‍ അലഗ്, നമിത താപര്‍, സോമ മണ്ഡല്‍ എന്നിവരാണ് ഈ പട്ടികയില്‍ ഇടം നേടിയ മൂന്ന് ഇന്ത്യന്‍ വനിതാ സംരംഭകര്‍. 

അയുഗ, അക്വലോജിക, ദി ഡെര്‍മ കോ, മമഎര്‍ത്ത തുടങ്ങിയ കെയര്‍ ബ്രാന്‍ഡുകളടങ്ങിയ ഹൊനാസ കണ്‍സ്യൂമര്‍ എന്ന കമ്പനിയുടെ സഹസ്ഥാപകയാണ് ഗസല്‍ അലഗ്. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ അധ്യക്ഷയായ ആദ്യ വനിത, സോമ മണ്ഡല്‍ ആണ് പട്ടികയിലിടം നേടിയ മൂന്ന് ഇന്ത്യന്‍ വനിതകളില്‍ ഒരാള്‍. എംക്യൂര്‍ ഫാര്‍മയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നമിത താപര്‍ പട്ടികയിലുള്ള മൂന്നാമത്തെ ഇന്ത്യന്‍ സംരംഭകയാണ്. ശക്തയായ ബിസിനസുകാരി മാത്രമല്ല, എഴുത്തുകാരി കൂടിയാണ് നമിത താപര്‍. 

ഇന്ത്യയെ കൂടാതെ, ഇന്തോനേഷ്യ, ജപ്പാന്‍, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് സ്ത്രീകള്‍ വീതവും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടു വനിതകള്‍ വീതവും ചൈന, തായ്വാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ വനിതയും പട്ടികയിലുണ്ട്. കരിയറിലൂടെ ഫലപ്രദമായ നേതൃത്വം പ്രകടിപ്പിക്കുന്നതിനൊപ്പം, ബിസിനസ്സ് രംഗത്തെ നേട്ടങ്ങളും പരിഗണിച്ചാണ് ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.