Sections

ഏഷ്യാപസഫിക് മാസ്റ്റേഴ്സ് ഗെയിംസ്: ഇന്ത്യക്കായ് വെള്ളി നേടി ലിബാസ് പി ബാവ

Wednesday, May 17, 2023
Reported By Admin
Libas P Bawa

81 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച താരം വെള്ളി മെഡൽ സ്വന്തമാക്കുകയായിരുന്നു


സൗത്ത് കൊറിയ : ഏഷ്യാപസഫിക് മാസ്റ്റേഴ്സ് ഗെയിംസിൽ ഇന്ത്യക്കായി മെഡൽ നേടി ലിബാസ് പി ബാവ. ഭാരോദ്വഹനത്തിലാണ് ലിബാസ് നേട്ടം സ്വന്തമാക്കിയത്. 81 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച താരം വെള്ളി മെഡൽ സ്വന്തമാക്കുകയായിരുന്നു. മാർച്ചിൽ് ന്യൂസിലാൻഡിൽ വച്ച് നടന്ന മാസ്റ്റേഴ്സ് കപ്പിലും ലോകകപ്പിലും ലിബാസ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.

'പരിക്കുകൾക്കിടയിലും മെഡൽ നേടി രാജ്യത്തിന് അഭിമാനമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നാണ്' മത്സരശേഷം താരം പ്രതികരിച്ചത്. കൊച്ചി കലൂർ സ്വദേശിനിയായ ലിബാസിന് പൂർണ പിൻതുണയുമായി ഭർത്താവും കുട്ടികളും ഒപ്പം തന്നെയുണ്ട്.

ചെറുപ്പത്തിൽ തന്നെ ഭാരോദ്വഹനത്തിൽ മികവ് തെളിയിക്കാൻ ലിബാസിന് സാധിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി ടൂർണമെന്റുകളിലെ മെഡൽ നേട്ടങ്ങൾ അവിടെ അവസാനിപ്പിക്കാതെ മാസ്റ്റേഴ്സ് തലത്തിലേക്കും തുടരാൻ താരം തീരുമാനിക്കുകയായിരുന്നു. 2019ൽ നടന്ന ഏഷ്യൻ ക്ലാസിക് പവർ ലിഫ്റ്റിംഗ് ചാംപ്യൻഷിപ്പിലും 2020ലെ നാഷണൽ മാസ്റ്റേഴ്സ് ഗെയിംസിലും ലിബാസ് സ്വർണ മെഡൽ സ്വന്തമാക്കിയിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.