- Trending Now:
കേരളത്തിൽ മുട്ടക്കോഴി വളർത്തൽ വ്യാപകമായതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഗുണമേൻമ കുറഞ്ഞ മുട്ടയുടെ വരവ് കുറയ്ക്കാൻ സാധിച്ചതായി ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ആവിഷ്കരിച്ച് നടപ്പാക്കുന്ന ആശ്രയ പദ്ധതിയുടെ ഭാഗമായുള്ള പള്ളിക്കൽ പഞ്ചായത്തിലെ മുട്ടക്കോഴി വിതരണ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴി വളർത്തൽ മേഖലയുടെ സമഗ്ര വികസനം, നവീകരണം എന്നിവയിലൂടെ കോഴിയിറച്ചിയുടെയും, കോഴിമുട്ടയുടെയും ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കി വരുമാനം വർധിപ്പിക്കാൻ ഉപകരിക്കും വിധമാണ് ഈ പദ്ധതി നടപ്പാക്കുന്നത്. വിധവകളുടെ ജീവിതത്തിൽ ആശ്വാസമായെത്തുകയാണ് കെപ്കോയുടെ ആശ്രയ പദ്ധതി. ഈ പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന ഓരോ ഗുണഭോക്താവിനും 10 കോഴിയും, മൂന്നു കിലോ തീറ്റയും, മരുന്നും സൗജന്യമായി നൽകുന്നു. ഇതിലൂടെ കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ അറുപത്തിനായിരത്തോളം വിധവകൾക്ക് സഹായം നൽകാൻ കെപ്കോയ്ക്ക് സാധിച്ചിട്ടുണ്ടെന്നും ഡെപ്യുട്ടി സ്പീക്കർ പറഞ്ഞു.
ചടങ്ങിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ് അധ്യക്ഷയായിരുന്നു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻപിള്ള മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മനു, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കുഞ്ഞന്നാമ്മകുഞ്ഞ്, ബ്ലോക്ക് മെമ്പർമാരായ ആര്യവിജയൻ, എ.പി. സന്തോഷ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു ജയിംസ്, വാർഡ് മെമ്പർമാരായ വി. വിനേഷ്, എസ്. ശ്രീജ, രഞ്ജിനി കൃഷ്ണകുമാർ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം. മധു, സിപിഐഎം ജില്ലാ എക്സിക്യൂട്ടീവ് അംഗം സി.ആർ. ദിൻരാജ്, ആർ. സുരേഷ്, ബിനു വെള്ളച്ചിറ, രാധാകൃഷ്ണപിള്ള, ടി.എസ്. സജീഷ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.