Sections

ആശാവർക്കർ, ഫിറ്റ്‌നസ്സ് ട്രയിനർ, പ്രീ പ്രൈമറി ടീച്ചർ, റിസർച്ച് അസിസ്റ്റന്റ് തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അവസരം

Thursday, Jun 27, 2024
Reported By Admin
Job Offer

ആശാ വർക്കർ നിയമനം

വൈത്തിരി താലൂക്ക് ആശുപത്രിയിലെ പിപി യൂണിറ്റിന് കീഴിലുള്ള 5-ാം വാർഡിലേക്ക് ആശാ വർക്കറെ നിയമിക്കുന്നു. എസ്.എസ്.എൽ.സി പാസായ വിവാഹിതരായ സ്ത്രീകൾക്ക് അപേക്ഷിക്കാം. അഞ്ചാം വാർഡിലുളളവർക്ക് മുൻഗണന. യോഗ്യരായവർ ജൂലൈ നാലിന് രാവിലെ 10 ന് പഞ്ചായത്ത് ഹാളിൽ കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോൺ: 04936 256229.

ഫിറ്റ്നസ്സ് ട്രയിനർ നിയമനം

തരിയോട് ഗ്രാമപഞ്ചായത്തിലെ ഫിറ്റ്നസ്സ് ക്ലബിൽ ട്രയിനർ തസ്തികയിൽ നിയമനം നടത്തുന്നു. അസാപ് ഫിറ്റ്നസ് ട്രയിനർ കോഴ്സ്, ഗവ അംഗീകൃത ഫിറ്റ്നസ് കോഴ്സ് പാസായിരിക്കണം. ഫിറ്റനസ് ട്രെയിനറായി പ്രവൃത്തി പരിചയം നിർബന്ധം. തരിയോട് ഗ്രാമപഞ്ചായത്തിൽ താമസിക്കുന്നവർക്ക് മുൻഗണന. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റും പകർപ്പുമായി ജൂലൈ മൂന്നിന് രാവിലെ 11 ന് ഓഫീസിൽ നേരിട്ട് എത്തണം. ഫോൺ: 04936 250435.

പ്രീ പ്രൈമറി ടീച്ചർ നിയമനം

പനമരം ഗവ ഹയർസെക്കൻഡറി സ്കൂളിൽ പ്രീ പ്രൈമറി ടീച്ചർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജൂലൈ ഒന്നിന് രാവിലെ 10.30 ന് ഓഫീസിലെത്തണം.

ആരോഗ്യരംഗത്ത് ഒഴിവ്

ദേശീയ ആയുഷ് മിഷൻ കരാർ അടിസ്ഥാനത്തിൽ ജിഎൻഎം നഴ്സ്, തെറാപിസ്റ്റ് (സ്ത്രീ), തെറാപിസ്റ്റ്-(പുരുഷൻ), യോഗ ഇൻസ്ട്രക്ടർ (എഎച്ച്ഡബ്യൂസി), അറ്റൻഡർ, നഴ്സിംഗ് അസിസ്റ്റൻ്, കെയർ ടെയ്ക്കർ, മൾട്ടിപ്പർപ്പസ് വർക്കർ, മൾട്ടിപ്പർപ്പസ് ഹെൽത്ത് വർക്കർ (ജി.എൻ.എം) എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുളളവർ ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ അസൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം തൊടുപുഴ കാരിക്കോട് ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ ജൂലൈ 10 ന് ബുധൻ വൈകുന്നേരം 5 വരെ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സ്വീകരിക്കുന്നതായിരിക്കും . ഇന്റർവ്യു തീയതി പിന്നീട് അറിയിക്കും . കൂടുതൽ വിവരങ്ങൾക്ക് 04862- 291782.

പ്രിൻസിപ്പൽ നിയമനം

ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ കീഴിൽ പത്തനംതിട്ടയിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജിയിൽ പ്രിൻസിപ്പൽ തസ്തികയിൽ നിയമനം നടത്തുന്നു. ഫുഡ് ടെക്നോളജി/ ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറൻസ് വിഷയത്തിൽ 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദവും പി എച്ച് ഡിയും 15 വർഷത്തിൽ കുറയാത്ത അധ്യാപന പരിചയവുമാണ് യോഗ്യത. മതിയായ യോഗ്യതയുള്ളവരുടെ അഭാവത്തിൽ 10 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവരെയും പരിഗണിക്കും. ജൂലൈ 31 വരെ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങളും അപേക്ഷാ ഫോറവും www.supplycokerala.com, www.cfrdkerala.in ൽ ലഭിക്കും.

അധ്യാപക നിയമനം

വളപട്ടണം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ എൽ പി എസ് ടി തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. താൽപര്യമുള്ളവർ ജൂൺ 28ന് രാവിലെ 10.30ന് പ്രധാനാധ്യാപികയുടെ ഓഫീസിൽ നടത്തുന്ന അഭിമുഖത്തിന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. 0497 2778041.

ഗസ്റ്റ് ഇന്റർപ്രട്ടർ ഒഴിവ്

തിരുവനന്തപുരം, കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് HI ബാച്ചിൽ ഗസ്റ്റ് ഇന്റർപ്രട്ടർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. എംഎ സൈക്കോളജി, എംഎ സോഷ്യോളജി, എംഎസ്ഡബ്ല്യു എന്നിവയിൽ ഏതെങ്കിലുമൊന്നും ഇന്ത്യൻ സൈൻ ലാംഗ്വേജിൽ ഡിപ്ലോമയുമുള്ളവർക്ക് അപേക്ഷിക്കാം.

നിഷ്-ൽ വാക്ക്-ഇൻ-ഇൻറർവ്യു

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഇൻഫർമേഷൻ ആൻഡ് റിസേർച്ച് ഓഫീസർ, റിസേർച്ച് അസിസ്റ്റന്റ്, സോഷ്യൽ വർക്കർ, ലീഗൽ അസിസ്റ്റൻറ്, സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ്, ഓഫീസ് അറ്റൻഡൻറ് തസ്തികകളിലേയ്ക്ക് ജൂലൈ ആദ്യവാരം വാക്ക്-ഇൻ-ഇന്റർവ്യു നടത്തുന്നു. നിഷ്-കോളേജ് ഓഫ് ഒക്കുപേഷണൽ തെറാപ്പിയിൽ അസിസ്റ്റന്റ് പ്രൊഫസർ, ലക്ചർ, ക്ലിനിക്കൽ സൂപ്പർവൈസർ എന്നീ ഒഴിവുകളിലേയ്ക്കും, നാഷണൽ സെന്റർ ഫോർ അസിസ്റ്റീവ് ഹെൽത്ത് ടെക്നോളജിയിലെ വിവിധ ഒഴിവുകളിലേയ്ക്കും അപേക്ഷകൾ ക്ഷണിക്കുന്നു. ഇന്റർവ്യൂ തീയതികൾ, തസ്തികകൾ, തുടങ്ങിയ വിശദവിവരങ്ങൾക്ക് https://nish.ac.in/others/career സന്ദർശിക്കുക.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.