- Trending Now:
മാസ്റ്റർ സർവ്വീസ് എഗ്രിമെന്റിൽ അസാപ് കേരളയും എന്റിഗ്രിറ്റി പ്രൈവറ്റ് ലിമിറ്റഡും തമ്മിൽ ഒപ്പുവെച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ സാന്നിദ്ധ്യത്തിൽ അസാപ് കേരള സി.എം.ഡി ഡോ. ഉഷ ടൈറ്റസും എന്റഗ്രിറ്റി സി.ഇ.ഒ ഷാലിൽ പരീക്കും തമ്മിലാണ് കരാർ ഒപ്പുവെച്ചത്.അഞ്ച് വർഷം കൊണ്ട് 500 എന്റോൾഡ് ഏജന്റ് സർട്ടിഫൈഡ് ഉദ്യോഗാർഥികൾക്ക് പരിശീലന ശേഷം ജോലി നൽകുന്നതിനുള്ള കരാറാണ് ഇത്.
ദേശീയതലത്തില്‍ ഇരട്ട നേട്ടവുമായി അസാപ് | ASAP Kerala accorded dual recognition... Read More
യു.എസ് ടാക്സേഷൻ രംഗത്ത് ജോലി നേടാൻ സഹായിക്കുന്ന കോഴ്സാണ് എന്റോൾഡ് ഏജന്റ്. ഈ കോഴ്സിൽ അസാപ് കേരളയിലൂടെ സർട്ടിഫിക്കറ്റ് നേടുന്ന ഉദ്യോഗാർത്ഥികൾക്ക് 100 ശതമാനം തൊഴിലവസരം ഉറപ്പാക്കുന്ന രീതിയിലാണ് കരാർ. കോഴ്സിന് അപേക്ഷ നൽകുന്ന ഉദ്യോഗാർഥികളെ ഒരു പ്രാഥമിക വിലയിരുത്തലിന് ശേഷമായിരിക്കും കോഴ്സിൽ പ്രവേശിപ്പിക്കുക. ഈ ഉദ്യോഗാർഥികൾക്ക് ഒരു കണ്ടീഷണൽ ഓഫർ ലെറ്റർ നൽകിയതിന് ശേഷം അസാപ് കേരള പരിശീലനം നൽകും. കോഴ്സ് വിജയകരമായി പൂർത്തീകരിക്കുന്ന ഉദ്യോഗാർഥികൾക്ക് എന്റഗ്രിറ്റി വഴി നിയമനം ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.