Sections

യുവതി യുവാക്കളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിന് ആര്യ

Tuesday, Sep 21, 2021
Reported By Admin
arya

കണ്ണൂര്‍ ജില്ലയിലെ 40 വയസ്സിനു താഴെയുള്ള കര്‍ഷകര്‍ക്ക് മുന്‍ഗണന

 

കണ്ണൂര്‍: കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആര്യ (യുവതി യുവാക്കളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ഉള്ള പദ്ധതി) പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെറുതേനീച്ച വളര്‍ത്തല്‍, ഇന്ത്യന്‍ തേനീച്ച വളര്‍ത്തല്‍ മുതലായവയില്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. 

തുടര്‍ പരിശീലന പരിപാടിയുടെ ഭാഗമായിട്ടുള്ള ആദ്യത്തെ ക്ലാസ്സ് ഈ മാസം 22നു (സെപ്റ്റംബര്‍ 22) നടത്തുന്നു. കണ്ണൂര്‍ ജില്ലയിലെ 40 വയസ്സിനു താഴെയുള്ള കര്‍ഷകര്‍ക്ക് മുന്‍ഗണന. പരിശീലന പരിപാടികളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഈ മാസം 22നു മുമ്പ് 0460-2226087, 8547675124 എന്നീ നമ്പരുകളില്‍ വിളിച്ച് പേര് റജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രവുമായി ബന്ധപ്പെടുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.