Sections

സംസ്ഥാന കരകൗശല അവാർഡിന് അപേക്ഷിക്കാം

Wednesday, Dec 06, 2023
Reported By Admin
Kerala Stata Artisan Award

കരകൗശല വിദഗ്ധർക്ക് 2023ലെ സംസ്ഥാന കരകൗശല അവാർഡിലേക്ക് അപേക്ഷിക്കാം. ദാരു - ലോഹ ശില്പങ്ങൾ, പ്രകൃതിദത്ത നാരുകൾ, ചൂരൽ, മുള, ചിരട്ട തുടങ്ങി വിവിധ വസ്തുക്കൾ ഉപോയഗിച്ചുള്ള ശില്പ നിർമാണം, ചരട്, നാട, കസവ് ഉപയോഗിച്ചുള്ള ചിത്രങ്ങൾ പരിഗണിക്കും. തിരഞ്ഞെടുക്കുന്ന സംസ്ഥാന അവാർഡ് ജേതാവിന് 50000 രൂപയും ശില്പവും അംഗവസ്ത്രവും, സംസ്ഥാന മെറിറ്റ് അവാർഡ് ജേതാവിന് 10000 രൂപയും മെറിറ്റ് സർട്ടിഫിക്കറ്റും നൽകും. അവസാന തീയതി ഡിസംബർ 31. വിവരങ്ങൾക്ക് ജില്ലാ വ്യവസായ കേന്ദ്രം, കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനാപുരം താലൂക്ക് വ്യവസായ കേന്ദ്രങ്ങൾ. ഫോൺ 9496721959, 9946896295, 9400439492.



സർക്കാർ പദ്ധതികൾ, ധനസഹായം, ലോൺ തുടങ്ങിയവയെക്കുറിച്ചുള്ള വാർത്തകൾ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.