- Trending Now:
വിദേശ രുചികള്‍ മലയാളികളിലേക്ക് എത്തിക്കുകയാണ് ശ്വേതാപിള്ള എന്ന തിരുവനന്തപുരം സ്വദേശിനി. മാര്‍ക്കറ്റിംഗ് പഠനത്തിനായി വിദേശത്തുപോയ ശ്വേത തിരികെ നാട്ടിലെത്തിയത് പുത്തന്‍ സംരംഭക ആശയങ്ങളുമായിട്ടാണ്. പൊതുവേ മലയാളികള്‍ക്ക് പരിചിതമല്ലാത്ത പുത്തന്‍ രുചികള്‍ മലയാളികളിലേക്ക് എത്തിച്ചു കൊണ്ട് വിജയകരമായി അവ വിപണനം ചെയ്യുകയാണ് ശ്വേത. ആര്‍ട്ടിസാന്‍ ക്രസ്റ്റ് എന്ന പേരില്‍ യൂറോപ്പ്യന്‍ വിഭവങ്ങളും കേരളത്തില്‍ മറ്റാരും അധികം ഉണ്ടാക്കത്ത പൈകളും കീഷും വ്യത്യസ്ത ഇനം കേക്കുകളും ഒക്കെ കേരളീയര്‍ക്ക് പരിചയപ്പെടുത്തുകയാണ് ശ്വേത പിള്ള. യൂറോപ്പ്യന്‍ രുചികള്‍ നമ്മുടെ നാട്ടുകാര്‍ക്ക് പകര്‍ന്നു നല്‍കുകയാണ് ഈ യുവതി. കൃത്രിമ നിറമോ രുചി വര്‍ദ്ധിപ്പിക്കാനോ ആയി മറ്റു രാസവസ്തുക്കളോ ഉപയോഗിക്കാതെ നിര്‍മ്മിക്കുന്ന ശ്വേതയുടെ വിഭവങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വഴി വിപണിയില്‍ എത്തിക്കുകയാണ് ചെയ്യുന്നത്.ആളുകളുടെ ആവശ്യാനുസരണം അവരുടെ ഡയറ്റ് അനുസരിച്ചുള്ള വിഭവങ്ങള്‍ ഉണ്ടാക്കി നല്‍കുകയും അതുവഴി ആരോഗ്യകരമായ ഒരു ഭക്ഷണ സമ്പ്രദായം വളര്‍ത്തിയെടുക്കാനും ശ്രമിക്കുന്നു ശ്രേയ. വ്യത്യസ്തമായ പുതുമയുള്ള ഭക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റുന്ന മികച്ച ഒരു ചോയ്‌സ് ആണ് ശ്രേയയുടെ ആര്‍ട്ടിസാന്‍ ക്രിസ്റ്റിലെ വിഭവങ്ങള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.