- Trending Now:
കൃഷി ചെയ്ത് മികച്ച വരുമാനം നേടാന്‍ ഒരുപാട് വഴികളാണ് സര്‍ക്കാര്‍ സഹായത്തോടെ കേരളത്തില്‍ നടപ്പിലാക്കുന്നത്.ഭൂരിപക്ഷം ജനതയും കാര്‍ഷികവൃത്തിയില്‍ ജീവിക്കുന്ന സംസ്ഥാനത്ത് കൃഷിയിലൂടെ ഉപജീവനം നടത്തുക കോവിഡിനു പിന്നാലെ വലിയ രീതിയില്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്.പലതരം കൃഷികളും വിജയകരമായി നടപ്പിലാക്കാന്‍ കഴിയുമെങ്കിലും മഞ്ഞള്‍,കുരുമുളക്,ഏലം പോലുള്ള വിളകളിലൂടെ വലിയ വരുമാനം നേടാന്‍ സാധിക്കും.ഇന്ന് ഈ ആര്‍ട്ടിക്കിളിലൂടെ കസ്തൂരിമഞ്ഞള്‍ കൃഷിയെ കുറിച്ചാണ് പറയുന്നത്.
ഔഷധ രംഗത്ത് വലിയ ഡിമാന്റുള്ള വിളയാണ് കസ്തൂരി മഞ്ഞള്‍.കാണ്ഡങ്ങള്‍ വഴിയാണ് മുളപ്പിക്കുന്നത്.മഞ്ഞള്‍, ഇഞ്ചി എന്നിവ കൃഷിചെയ്യുന്ന രീതിയില്‍ കസ്തൂരി മഞ്ഞള്‍ കൃഷി ചെയ്യാം. കാലവര്‍ഷാരംഭമാണ് വിത്തു കിഴങ്ങു നടുവാനനുയോജ്യം.കല്ലുകളും പാറക്കഷണങ്ങളും പെറുക്കി കിളച്ച് നിലം ഒരുക്കണം. ഒരു സെന്റിന് 60 കിലോ ജൈവവളം ചേര്‍ക്കാം.60*40 സെന്റീമീറ്റര്‍ അകലത്തില്‍ തടങ്ങളില്‍ ചെറിയ കുഴികള്‍ എടുത്ത് ആരോഗ്യമുള്ള ഒരു മുളയെങ്കിലും ഉള്ള കാണ്ഡങ്ങള്‍ നടുക. മാണങ്ങള്‍ വൈക്കോല്‍, ഉണങ്ങിയ ഇലകള്‍, കാലിവളം എന്നിവ ഉപയോഗിച്ച് പുതയിടണം. വള പ്രയോഗത്തിന് രണ്ടാഴ്ച മുന്‍പ് ഡോളോമൈറ്റ് അല്ലെങ്കില്‍ കുമ്മായം ചേര്‍ക്കാം.
വള പ്രയോഗം നടത്തുന്നത് വ്യത്യസ്ത ഘട്ടങ്ങളിലാണ്. ആദ്യഘട്ടം നടീല്‍ സമയത്ത് യൂറിയ, റോക്ക് ഫോസ്‌ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് തുടങ്ങിയവ യഥാക്രമം 437 ഗ്രാം 1110 ഗ്രാം 167 ഗ്രാം ഒരു സെന്റ് എന്ന അളവില്‍ ചേര്‍ക്കണം. രണ്ടാമത്തെ വളപ്രയോഗം നട്ട് 60 ദിവസത്തിനുശേഷം നടത്താം. ഈ സമയത്ത് യൂറിയ 434 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് 167 ഗ്രാം ഒരു സെന്റ് എന്ന അളവില്‍ ചേര്‍ക്കണം. നട്ട രണ്ടുമാസത്തിനുശേഷം കളനിയന്ത്രണം നടത്തണം. അതിനുശേഷം മാത്രമേ രണ്ടാംഘട്ട വളപ്രയോഗം നടത്താവൂ. വള പ്രയോഗത്തിന് ശേഷം മണ്ണിന് പുതയിടണം. വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. നട്ട് 7 മാസങ്ങള്‍ക്കുശേഷം കസ്തൂരിമഞ്ഞള്‍ വിളവെടുക്കാം.
ഇലകള്‍ ഉണങ്ങുന്നത് വിളവിന് പാകമായതിന്റെ ലക്ഷണമാണ്. മണ്ണ് കിളച്ച് ഭൂകാണ്ഡങ്ങള്‍ പുറത്തെടുക്കുന്ന രീതിയാണ് വിളവെടുക്കാന്‍ നല്ലത്. കിഴങ്ങിന് പരിക്ക് പറ്റാതെ വിളവെടുക്കണം. വിളവെടുത്ത കിഴങ്ങ് ഫ്രഷായി വിപണനം നടത്തുകയോ ഉണക്കി സംഭരിക്കുകയോ ചെയ്യാം. ഒരു കിലോഗ്രാം കസ്തൂരി മഞ്ഞള്‍ പൊടി ലഭിക്കാന്‍ ഏകദേശം ആറു കിലോഗ്രാം പച്ചകസ്തൂരി മഞ്ഞള്‍ ആവശ്യമാണ്.കസ്തൂരി മഞ്ഞള്‍ നേര്‍ത്ത കഷണങ്ങളാക്കി മൂന്നു മുതല്‍ നാലുമണിക്കൂര്‍ ആവിയില്‍ വാറ്റി എടുത്താല്‍ സുഗന്ധതൈലം ലഭ്യമാകും. ഇതിന് വിപണിയില്‍ നല്ല വിലയാണ് ലഭ്യമാക്കുന്നത്. ഇത് പൊടിച്ച് പൗഡര്‍ രൂപത്തില്‍ വിപണിയിലെത്തിച്ചാലും മികച്ച ആദായം നേടാം.
Storyhighlights: Here is the complete guide for turmeric cultivation, turmeric plantation
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.