Sections

ആർക്കേഡ് ഡെവലപ്പേഴ്സ് ഐപിഒയ്ക്ക്

Saturday, Sep 02, 2023
Reported By Admin
Arkade

കൊച്ചി: മുംബൈയിലെ മുൻനിര റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ ആർക്കേഡ് ഡെവലപ്പേഴ്സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു. 430 കോടി രൂപയുടെ പുതിയ ഓഹരികളാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യുണിസ്റ്റോൺ ക്യാപിറ്റലാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർ.

നിലവിലുള്ളതും വരാനിരിക്കുന്ന പ്രോജക്റ്റുകളുടെ വികസനത്തിനായും റിയൽ എസ്റ്റേറ്റ് പദ്ധതികൾക്കും പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കും വേണ്ടിയുള്ള ഫണ്ടിംഗ് ഏറ്റെടുക്കലുകൾക്കുമായിരിക്കും കമ്പനി മൊത്തം തുക വിനിയോഗിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.