- Trending Now:
കേരളത്തിലെ അരി വില നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ആരംഭിച്ച സപ്ലൈകോയുടെ അരി വണ്ടികള്‍, ഒരാഴ്ച്ചകൊണ്ട് സബ്‌സിഡി നിരക്കിൽ വിതരണം ചെയ്‌തത് 1,31,464 കിലോ അരി. നവംബർ രണ്ടിനാണ് അരിവണ്ടികള്‍, മന്ത്രി ജി ആർ അനിൽ ഫ്ലാഗ് ഓഫ് ചെയ്‌തത്. ആദ്യ ദിവസം തന്നെ 9112 കിലോ അരി വിതരണം നടത്തി. ഒറ്റ ദിവസം ഏറ്റവും കൂടുതൽ സബ്സിഡി അരി വിതരണം ചെയ്‌തത് പുനലൂർ ഡിപ്പോയിൽ ആണ്. നവംബർ അഞ്ചിന് 8135 കിലോ അരിയാണ് പുനലൂർ ഡിപ്പോയിൽ അരിവണ്ടിയിലൂടെ മാത്രം നല്‍കിയത്.17 അരിവണ്ടികളാണ് വിവിധ സ്ഥലങ്ങളിലായി ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടർ സഞ്ജീബ് പട്‌ജോഷി പറഞ്ഞു. സപ്ലൈകോ സ്റ്റോറുകൾ ഇല്ലാത്ത മേഖലകളിലാണ് അരിവണ്ടി സഞ്ചരിക്കുന്നത്.
സപ്ലൈകോ അരിവണ്ടി ഓടിത്തുടങ്ങി. സബ്‌സിഡി നിരക്കില്‍ അരി പൊതുജനങ്ങളിലേക്കെത്തുന്നു.പൊതുവിപണിയില്‍ അരി വിലനിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് സിവില്‍ സപ്ലൈസിന്റെ അരി വണ്ടിക്ക് വലിയ റെസ്‌പോണ്ട്‌സാണ് ലഭിക്കുന്നത്. സപ്ലൈകോയുടെ മാവേലി സ്‌റ്റോര്‍, സൂപ്പര്‍ മാര്‍ക്കറ്റ് ഇല്ലാത്ത താലൂക്ക്, പഞ്ചായത്ത് കേന്ദ്രങ്ങളിലാണ് അരി വണ്ടി സഞ്ചരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.