Sections

മുടികൊഴിച്ചിൽ മൂലം വലയുന്നവരാണോ നിങ്ങൾ? എന്താണ് കാരണം? പരിഹാരം എന്തെല്ലാം?

Monday, Jul 10, 2023
Reported By Admin
Hair Fall

പുരുഷന്മാർക്കും സ്ത്രീകൾക്കും മുടികൊഴിച്ചിൽ ഒരുപോലെ അലട്ടുന്ന ഒരു പ്രശ്നമാണ്. ആരോഗ്യത്തിന്റെ മോശമായ അവസ്ഥ കാരണമാകാം ചിലപ്പോൾ മുടികൊഴിച്ചിൽ ഉണ്ടാകുന്നത്. മുടി കൊഴിച്ചിലിന് വിപണിയിൽ ലഭിക്കുന്ന ഉൽപ്പന്നങ്ങൾ മുതൽ നാട്ടുവൈദ്യം വരെ നമ്മൾ പരീക്ഷിക്കാറുണ്ട്. എന്നാൽ എന്താണ് മുടി കൊഴിച്ചിലിന് കാരണമെന്ന് കണ്ടെത്തിയതിനു ശേഷം മാത്രം ചികിത്സ തുടങ്ങുന്നതാണ് ഉത്തമം. പ്രായത്തിനനുസരിച്ച് മുടി കൊഴിയുന്നത് സാധാരണയാണ് അത് കൂടുതലായാൽ ചികിത്സ തേടേണ്ടതാണ്. മുടി കൊഴിച്ചിലിന്റെ ചില പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെ എന്ന് നമുക്ക് നോക്കാം.

  • സ്ട്രസ്സ് മുടി കൊഴിയാൻ ഒരു പ്രധാന കാരണമാണ്.
  • പോഷകാഹാരക്കുറവാണ് മറ്റൊരു കാരണം. ഇരുമ്പ്, വിറ്റാമിൻ ഡി, ബി12, സിങ്ക്, ഫോളിക് ആസിഡ്, പ്രോട്ടീൻ തുടങ്ങിയ പ്രധാന പോഷകങ്ങളുടെ കുറവ് മുടികൊഴിച്ചിലിന് കാരണമാകുന്നു.
  • നിക്കോട്ടിൻ മറ്റ് ലഹരി മരുന്നുകളുടെ ഉപയോഗം ചർമ്മത്തിലേക്കും മുടിയിലോട്ടുമുള്ള രക്തയോട്ടം കുറയ്ക്കാനും മുടി പൊട്ടുന്നതിന് കാരണമാവുകയും ചെയ്യുന്നു.
  • തൈറോയ്ഡ്, പിസിഒഎസ് പ്രശ്നങ്ങൾ പ്രമേഹം, അമിതവണ്ണം, ഹോർമോൺ ചേഞ്ചസ് ഒക്കെ മുടികൊഴിച്ചിലിന് കാരണമാകും. ഹൈപ്പോതൈറോയ്ഡിസമാണ് മറ്റൊന്ന്. ഇത് മൂലവും നിങ്ങളിൽ മുടി കൊഴിച്ചിൽ അതിരൂക്ഷമായിരിക്കും. പലപ്പോഴും നിങ്ങളുടെ പുരികം വരെ കൊഴിയുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കണം.
  • തുടർച്ചയായ മുടിയുടെ ചികിത്സകളായ ഹെയർ ബ്ലീച്ചിംഗ്, സ്ട്രെയിറ്റനിങ്, ഹെയർ എക്സ്റ്റൻഷൻ എന്നിവ മുടിയുടെ വേരുകൾക്ക് കേടുപാട് വരുത്തുകയും, മുടി കൊഴിയുന്നതിന് കാരണമാവുകയും ചെയ്യുന്നു.
  • കുടുംബത്തിൽ പാരമ്പര്യമായി കഷണ്ടിയുള്ളവർ ഉണ്ടെങ്കിൽ ചെറുപ്രായത്തിൽ തന്നെ നിങ്ങൾക്കും കഷണ്ടിയുണ്ടാക്കും. ജനിതകമായ മാറ്റങ്ങൾ കാരണവും മുടികൊഴിച്ചിൽ ഉണ്ടാക്കാം.
  • സ്ത്രീകളിൽ മുടികൊഴിച്ചിലിന് പ്രധാനകാരണം താരനാണ്. ശരീരത്തിൽ എണ്ണമയം ഉല്പാദിപ്പിക്കുന്ന ഗ്രന്ഥിയുടെ പ്രവർത്തനഫലമായി ശിരോ ചർമത്തിൽ എണ്ണമയം ഉണ്ടാവുകയും, ക്രമേണ അതിൽ പൊടിയും അഴുക്കും അഴിഞ്ഞുകൂടി താരൻ ഉണ്ടാവുകയും ചെയ്യുന്നു. പ്രസവശേഷവും സ്ത്രീകളിൽ മുടികൊഴിച്ചിൽ ഉണ്ടാകാറുണ്ട്.
  • ഷാംപുവിന്റെ അമിതമായ ഉപയോഗവും, മുടി ശക്തമായി തോർത്തുന്നതും മുടികൊഴിച്ചിലിന് കാരണമായേക്കാം. കുളി കഴിഞ്ഞ് മുടി ഉണക്കാൻ ഡ്രൈയർ ഉപയോഗിക്കുന്നവരിൽ മുടികൊഴിച്ചിൽ കൂടും.
  • ഗർഭനിരോധന ഗുളികകൾ കഴിക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകും.
  • ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, സന്ധിവാതം, വിഷാദം എന്നിവയ്ക്ക് ചികിത്സയ്ക്ക് നൽകുന്ന മരുന്നുകളും. രക്തം കട്ടപിടിക്കുന്നത് തടയാൻ സഹായിക്കുന്ന മരുന്നുകളുമാണ് മുടികൊഴിച്ചിലിന് കാരണമാകുന്ന മറ്റു മരുന്നുകൾ.
  • മുടി കൊഴിച്ചിലിന്റെ മറ്റു ചില രോഗാവസ്ഥകളാണ് ടെലോജൻ എഫ്ലൂവിയം, ആൻഡ്രോജനിറ്റിക് അലോപീസിയ,അലോ പിസിയ അരാറ്റ എന്നിവ.
  • ജനിതക കാരണങ്ങളാൽ ഉള്ള മുടികൊഴിച്ചിലിനെ ആൻഡ്രോജെനറ്റിക് അലോപ്പിയ എന്നറിയപ്പെടുന്നു

മുടി കൊഴിച്ചിൽ നിയന്ത്രിക്കാൻ എന്തു ചെയ്യാം

  • നിങ്ങളുടെ ശിരോ ചേർമത്തിന് ഏത് ഷാംപൂവാണ് യോജിക്കുന്നത് എന്ന് നോക്കി തിരഞ്ഞെടുക്കുക.
  • വരണ്ട ശിരോ ചർമമുള്ളവർ അമിതമായി തലമുടി കഴുകരുത്. ഇത് മുടി കൊഴിയുന്നതിന് ഇടയാക്കും. എണ്ണമയമുള്ള ശിരോ ചർമമുള്ളവർ ആഴ്ചയിൽ മൂന്ന് തവണ മുടി കഴിക്കേണ്ടതുമാണ്.
  • സൾഫേറ്റ്, പാരാബെൻ, സിലിക്കൺ എന്നീ രാസവസ്തുക്കൾ അടങ്ങിയ ഷാംപൂ ഉപയോഗിക്കാതിരിക്കുക.
  • നല്ല കണ്ടീഷനറുകൾ ഉപയോഗിക്കുക. ഇതിൽ കേടായ മുടി ശരിയാക്കാൻ സഹായിക്കുന്ന അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്.
  • പോഷകസംമ്പുഷ്ടമായ സമീകൃത ആഹാരം കഴിക്കുക.
  • സ്ട്രസ്സ് കുറയ്ക്കാൻ സഹായിക്കുന്ന വ്യായാമങ്ങൾ യോഗ, ധ്യാനം എന്നിവ ചെയ്യുക.
  • നനഞ്ഞ മുടിയിൽ ഡ്രൈയർ, കേളിംഗ് റോഡ് എന്നിവ ഉപയോഗിക്കാതിരിക്കുക. ഇത് മുടി വേരുകളിൽ തങ്ങി നിൽക്കുന്ന വെള്ളം ചൂടാക്കുകയും മുടി പൊട്ടുവാൻ ഇടയാക്കുകയും ചെയ്യുന്നു.
  • പുകവലി മദ്യപാനം എന്നിവ പൂർണമായും നിർത്തുക.
  • മുടി കൊഴിച്ചിലിനുള്ള സപ്ലിമെന്റുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കുക.
  • ഏതാണ്ട് 25% ത്തോളം രോമകൂപങ്ങളും ജലത്താൽ നിർമ്മിതമാണ്, അതുകൊണ്ട് ധാരാളം വെള്ളം കുടിക്കുക.
  • വ്യായാമം ചെയ്യുന്നതും ശരീരം വിയർക്കുന്നതും നല്ലതാണ്, ആരോഗ്യ സംരക്ഷണത്തിന് അത്യാവശ്യവുമാണ്. എന്നാൽ വിയർപ്പ് വറ്റുമ്പോൾ ലവണാംശങ്ങൾ തലയോട്ടിയിൽ അവശേഷിക്കും. അതിനാൽ വളരെയധികം വിയർത്തു കഴിഞ്ഞാൽ തല നന്നായി കഴുകുക.


ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.