നിങ്ങൾ പ്രതീക്ഷിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും നടക്കുമെന്ന് ശഠിക്കാൻ പാടുണ്ടോ? എന്നാൽ ഇന്ന് പഠനങ്ങൾ പറയുന്നത് ദേഷ്യം അസൂയ അതുപോലുള്ള വികാരങ്ങൾ ഉണ്ടാകുന്നതിന് പ്രധാനപ്പെട്ട കാരണം നിങ്ങൾ വിചാരിക്കുന്ന പോലെ ബാക്കിയെല്ലാം നടക്കണമെന്ന ചിന്ത കൊണ്ടാണ്. കുട്ടിക്കാലം മുതൽ തന്നെ രക്ഷകർത്താക്കൾ കുട്ടികളുടെ കാര്യങ്ങൾക്ക് വേണ്ടി ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കാൻ വേണ്ടി ശ്രമിക്കാറുണ്ട്. കുട്ടികളുടെ ചെറിയ കരച്ചിൽ പോലും രക്ഷകർത്താക്കളെ അസ്വസ്ഥരാക്കുന്നു. തങ്ങൾക്ക് ഉണ്ടായ ഒരു ദുഃഖകരമായ അവസ്ഥയും കുട്ടികൾക്കുണ്ടാകരുതെന്ന് വിചാരിച്ചാണ് രക്ഷകർത്താക്കൾ ഇതൊക്കെ ചെയ്യുന്നത്. ഇത് കുട്ടികളെ ഭാവിയിലേക്ക് വളരെ അസ്വസ്ഥരും, മാനസിക സമ്മർദ്ദമാക്കുന്നവയാണ്. കാരണം അവർ വിചാരിച്ച കാര്യങ്ങൾ കിട്ടിയില്ലെങ്കിൽ അവർ നിരാശരാവുകയും, ദേഷ്യപ്പെടുകയും, അസൂയ, വൈരാഗ്യം, കോപം മുതലായ സ്വഭാവങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. വളർന്നു വലുതാകുമ്പോൾ ജീവിതം നല്ലതോ ചീത്തയും ഏതു തരത്തിലുമാകാം എന്ന കാഴ്ചപ്പാട് കുട്ടികൾക്ക് നഷ്ടപ്പെടുന്നു. ഇങ്ങനെ ഉണ്ടാകാതിരിക്കുന്നതിന് വേണ്ടിയുള്ള ചില കാര്യങ്ങളെ കുറിച്ചാണ് ഇന്ന് നോക്കുന്നത്.
- അനിശ്ചിതത്വമാണ് ജീവിതത്തിന്റെ കാതൽ. നാളെ എന്തു സംഭവിക്കുമെന്ന കാര്യത്തിൽ ഒരുറപ്പുമില്ല. വിചാരിക്കുന്നതു പോലെയാണ് ജീവിതമെങ്കിൽ അതിന് ത്രില്ലോ, രസമോയില്ല. അനിശ്ചിതത്വം ജീവിതത്തിന്റെ സൗന്ദര്യമാണെന്ന് ആദ്യം മനസ്സിലാക്കുക.
- നിരാശയെ സഹിക്കുവാനുള്ള കഴിവുണ്ടാക്കുക. നിങ്ങൾ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ നടക്കാതെ വരുമ്പോഴാണ് നിരാശ ഉണ്ടാകുന്നത്. നിരശയെ സഹിക്കുവാനുള്ള കഴിവുണ്ടെങ്കിൽ ഏറ്റവും മനോഹരമായ ജീവിതമുള്ളവർ ആയിരിക്കും നിങ്ങൾ.
- കാര്യങ്ങൾ പ്രതീക്ഷിച്ചത് പോലെ നടക്കാതെ വരുമ്പോൾ ഉത്കണ്ഠയും ദേഷ്യവുമൊക്കെ കാണിക്കുന്നു.
- മനസ്സിലാക്കേണ്ട ഒരു കാര്യം മനുഷ്യൻ അപൂർണനാണെന്നതാണ്. സ്വാഭാവികമായും വ്യക്തികൾക്ക് തെറ്റുകൾ സംഭവിക്കാം ആ തെറ്റുകളിൽ നിന്ന് പാഠങ്ങൾ പഠിച്ചു കൊണ്ട് മുന്നേറാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ അതിൽ നിരാശരായി അതിൽ ജീവിക്കുകയല്ല ചെയ്യേണ്ടത്.
- മറ്റൊരു പ്രശ്നമാണ് അമിതമായ സംശയം. സംശയങ്ങൾ നിങ്ങളെ വളരെ മാനസിക പ്രശ്നത്തിൽ കൊണ്ടെത്തിക്കും. സംശയമുണ്ടാകുമ്പോൾ നിങ്ങൾ നെഗറ്റീവ് ചിന്തകളിലേക്കാണ് പോകുന്നത്. നെഗറ്റീവ് ചിന്തകളിലേക്ക് പോകുന്നതിന് പകരം സംശയങ്ങൾ മാറ്റി നിർത്തിക്കൊണ്ട് കാര്യങ്ങൾ പ്രവർത്തിക്കാൻ വേണ്ടി ശ്രമിക്കുക.
- നിങ്ങൾ കരുതുന്നതുപോലെ ആയിരിക്കില്ല മറ്റുള്ളവരും കരുതുന്നത്. ഉദാഹരണം അമിതമഴ പെയ്യുന്നത് കൃഷിക്കാരന് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു എന്നാൽ കുട കച്ചവടം നടത്തുന്ന ഒരാളിനെ സംബന്ധിച്ച് അയാൾക്ക് നല്ലതാണ്. അമിതമായ ഉഷ്ണവും ചൂടും ഒക്കെ സോഫ്റ്റ് ഡ്രിങ്ക്സ് വില്പന നടത്തുന്ന ഒരാളിനെ സംബന്ധിച്ച് ഗുണകരമാണ് അതുപോലെ ഒരാൾക്ക് ഗുണമുണ്ടാകുന്ന കാര്യങ്ങൾ മറ്റൊരാൾക്ക് ഗുണകരമാകണമെന്നില്ല. എല്ലാവർക്കും ഒരുപോലെ സംഭവിക്കുക എന്നത് അസാധ്യമായ കാര്യമാണ്.
- അസൂയ എന്ന് പറയുന്ന വികാരത്തെ മാറ്റിവയ്ക്കാൻ തയ്യാറാകണം. കാര്യങ്ങൾ ചിലർക്ക് നടക്കുന്നു നിങ്ങൾക്ക് കാര്യങ്ങൾ ഒന്നും നടക്കാതെ വരുമ്പോൾ ഉണ്ടാകുന്നതാണ് അസൂയ. അസൂയ വളരെ മോശമായ മാനസിക അവസ്ഥയിൽ കൊണ്ട് എത്തിക്കുക. ഏറ്റവും വലിയ മാനസിക അസുഖങ്ങളിൽ ഒന്നാണ് അസൂയ. ഇത് പലർക്കും ഉണ്ട് അതുകൊണ്ട് തന്നെ ഇത് കണ്ടുപിടിച്ച് നിങ്ങളുടെ ജീവിതത്തിൽ നിന്ന് ഇത്തരം ഒരു സ്വഭാവം പാടെ തുടച്ചു നീക്കാൻ വേണ്ടി ശ്രമിക്കണം. ഓരോരുത്തർക്കും ഓരോ രീതിയിലാകാം ഇത് സംഭവിക്കുന്നത്.
ലോകത്തിന് എല്ലാ ആളുകളും സമ്പന്നനും ജനപ്രിയനും വിജയിയും ആണെന്ന് നിങ്ങൾ സങ്കൽപ്പിക്കുകയും നിങ്ങളുടെ ലക്ഷ്യം നേടിയെടുക്കുന്നതിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുക. അതിൽ വിജയമോ പരാജയമോ ഉണ്ടാകട്ടെ നാം പ്രവർത്തിച്ചുകൊണ്ടിരിക്കുക. ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടിയുള്ള പരിശ്രമമാണ് വേണ്ടത് ഈ പരിശ്രമമാണ് ജീവിതമെന്ന് പറയുന്നത്.
പോസിറ്റീവ് ചിന്തകൾ നിലനിർത്തുന്നതിലൂടെ എങ്ങനെ പ്രതിസന്ധികൾ തരണം ചെയ്യാം... Read More
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.