സാമൂഹ്യബോധം കുറഞ്ഞ ആളുകളുടെ ലക്ഷണങ്ങളെക്കുറിച്ചാണ് പറയുന്നത്.
- മറ്റുള്ളവരോടൊപ്പം സമയം പങ്കിടുമ്പോൾ സന്തോഷിക്കാത്ത ആൾക്കാർ.
- സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കാൻ താല്പര്യമില്ലാത്ത ആളുകൾ.
- സുഹൃത്ത് വലയങ്ങൾ ഇല്ലാത്ത ആളുകൾ.
- മറ്റു വിദ്യാർത്ഥികളെയോ, സഹപ്രവർത്തകരെയും പഠിപ്പിക്കുവാനോ സഹകരിക്കുവാനോ ഇഷ്ടമില്ലാത്ത ആളുകൾ.
- സംഘമായി പ്രവർത്തിക്കാൻ താല്പര്യം ഇല്ലാത്ത ആൾക്കാർ.
- ആരുടേയും ഉപദേശം സ്വീകരിക്കാൻ താല്പര്യമില്ലാത്ത ആൾക്കാർ.
- മറ്റുള്ളവരുടെ വിജയത്തിൽ അസൂയപ്പെടുന്ന ആൾക്കാർ.
ഇത്തരക്കാരാണ് നിങ്ങളെങ്കിൽ, സാമൂഹ്യബോധം തീരെ കുറഞ്ഞ ആളുകളാണ്.
സാമൂഹ്യബോധം ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. സാമൂഹ്യ ബോധത്തിന്റെ കുറവുകൊണ്ട് എല്ലാവരിൽ നിന്നും മാറി ജീവിക്കുന്ന സാമൂഹ്യപരമായി പ്രവർത്തിക്കുന്ന പാനിക് ആൾക്കാരായി മോശം ഇൻട്രോവെർട്ടായി മാറാൻ സാധ്യതയുണ്ട്. ജീവിതത്തിൽ സാമൂഹ്യബോധം വളർത്തുന്നതിന് വേണ്ടിയുള്ള ചില കാര്യങ്ങളാണ് പറയുന്നത്
- ഈ ലോകം നിങ്ങൾക്ക് വേണ്ടി മാത്രമുള്ളതല്ല എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാൻ വേണ്ടിയുള്ളതാണ് ഈ ലോകം എന്ന് മനസ്സിലാക്കുക.
- നിങ്ങൾക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ സാധിക്കുകയില്ല. എല്ലാകാര്യവും സഹകരണ മനോഭാവത്തോടുകൂടിയാണ് നടക്കുന്നത്. നിങ്ങൾക്കുള്ള വസ്ത്രങ്ങൾ, പാർപ്പിടം, ആഹാരം എന്നിവയെല്ലാം മറ്റുള്ളവരുടെ സഹകരണത്തോടുകൂടിയാണ് ഉണ്ടായത്. അതുകൊണ്ട് തിരിച്ചു കൊടുക്കുവാൻ നിങ്ങൾ ബാധ്യസ്ഥരാണെന്ന കാര്യം ഓർക്കുക.
- ലജ്ജ, അസൂയ ദേഷ്യം, വാശി എന്നിങ്ങനെയുള്ള നെഗറ്റീവ് ഗുണങ്ങൾ കൊണ്ടാണ് നിങ്ങൾ മാറി നിൽക്കുന്നതെങ്കിൽ നിങ്ങളൊരു സെപ്റ്റിക് ആയിട്ടുള്ള ആളാണെന്ന് ഉറപ്പിക്കുക. ഇത്തരം കാര്യങ്ങൾ ജീവിതത്തിൽ നിന്നും മാറ്റുക. ഇതിന് കൗൺസിലിംഗ് പോലുള്ള കാര്യങ്ങൾ ചെയ്തു കൊണ്ട് ജീവിതത്തിൽ നിന്ന് മാറ്റാൻ വേണ്ടി ശ്രമിക്കുക.
- എല്ലാം വാങ്ങുന്നതിനു വേണ്ടി മാത്രമല്ല തിരിച്ച് കൊടുക്കാൻ കൂടി വേണ്ടിയാണ് ജീവിക്കുന്നത്. സ്നേഹം ആകട്ടെ, സമ്പത്താകട്ടെ എന്താണെങ്കിലും നിങ്ങൾക്ക് കിട്ടുന്നതുപോലെ തിരിച്ചു കൊടുക്കാൻ നിങ്ങൾ ബാധ്യസ്ഥരാണ്.
- ചില സാമൂഹ്യബോധം കുറഞ്ഞ ആളുകൾ വളരെ പ്രോഡക്റ്റീവ് ആയി പോസിറ്റീവ് കാര്യങ്ങൾ ചെയ്യുന്നു ഉണ്ടാകാം. ഉദാഹരണമായി ചില കണ്ടുപിടിത്തങ്ങൾ അല്ലെങ്കിൽ പഠനങ്ങൾക്ക് വേണ്ടിയോ മാറി നിൽക്കുന്ന ആളുകളുണ്ട്. മുകളിൽ പറഞ്ഞ കാര്യങ്ങൾ ഇവരെ ഉദ്ദേശിച്ചുള്ളതല്ല. നെഗറ്റീവ് മനോഭാവമുള്ള ആളുകളെക്കുറിച്ചാണ് ഈ പറഞ്ഞവ ഉദ്ദേശിക്കുന്നത്.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ജീവിതത്തിൽ റോൾ മോഡലിനെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെല്ലാം?... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.