ചില സെയിൽസ്മാൻമാർക്ക് ലജ്ജ വളരെ കൂടുതലായിരിക്കും. ഇവർ പൊതുവേ അവർക്ക് പരിചയമുള്ള ആൾക്കാരിൽ നിന്നും ഓർഡർ എടുക്കുമെങ്കിലും പുതിയ കസ്റ്റമറിന്റെ അടുത്ത് എത്തുമ്പോൾ സെയിൽസിനെ കുറിച്ച് സംസാരിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകുന്നു. സെയിൽസ് പ്രസന്റേഷൻ നടത്തുന്ന സമയത്ത് ആത്മവിശ്വാസം നഷ്ടപ്പെട്ട് വളരെ മോശമായിട്ട് അവതരിപ്പിക്കുന്നത് കാരണം സെയിൽസ് നഷ്ടപ്പെടാറുണ്ട്. സെയിൽസിൽ നിങ്ങളുടെ നാണം അല്ലെങ്കിൽ ലജ്ജയെ എങ്ങനെ നേരിടാം എന്നതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്
- ലോകത്ത് എല്ലാവർക്കുമുള്ള വികാരമാണ് ലജ്ജ. ഇത് ഒരു പ്രശ്നമായിട്ട് ആരും കാണേണ്ടതില്ല. അത് അമിതമാകുന്നതാണ് നങ്ങളുടെ പ്രശ്നം. ലജ്ജയെ നിങ്ങൾ തിരിച്ചറിയുകയും എന്തുകൊണ്ട് നിങ്ങൾക്ക് ഇങ്ങനെ ലജ്ജയുണ്ടാകുന്നു എന്ന് കണ്ടെത്തണം. ചിലർക്ക് എതിർലിംഗത്തിൽപ്പെട്ട ആളുകളോട് സംസാരിക്കാൻ ആയിരിക്കും ലജ്ജ, ചിലർക്ക് പ്രായം കൂടിയ ആൾക്കാരുമായി സംസാരിക്കുമ്പോൾ, ചില ആളുകൾക്ക് പുതിയ ആളുകളെ കാണുമ്പോൾ, ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഏത് തരത്തിലുള്ള ആൾക്കാരെ ഫേസ് ചെയ്യുമ്പോഴാണ് ലജ്ജ ഉണ്ടാകുന്നത് അത്തരക്കാരോട് കൂടുതൽ സംസാരിക്കാൻ ശ്രമിക്കുക. ഉദാഹരണമായി പ്രായം ചെന്ന് ആൾക്കാരെ കാണുമ്പോൾ ലജ്ജ ഉണ്ടാകുന്നവർ അത്തരക്കാരുമായി കൂടുതലായി ഇടപഴകുക. ഇങ്ങനെ നിങ്ങൾ നിരന്തരം ചെയ്യുന്നത് ലജ്ജപൂർണ്ണമായി മാറ്റാൻ സഹായിക്കും.
- സെൽഫ് ലവ് ഇല്ലാത്ത ഒരു സെയിൽസ്മാൻ ഒരിക്കലും വിജയിക്കാൻ സാധ്യമല്ല. അതുകൊണ്ട് ആദ്യം നിങ്ങൾ നിങ്ങളെ തന്നെ ഇഷ്ടപ്പെടുക. അതിനുവേണ്ടി നിങ്ങളുടെ കഴിവും കഴിവുകേട് എന്താണെന്ന് തിരിച്ചറിഞ്ഞ് ഇതിനുവേണ്ടിയുള്ള സ്കില്ലുകൾ വർധിപ്പിക്കാൻ ശ്രമിക്കുക.
- നിങ്ങളുടെ കുറ്റവും കുറവുകളും മാത്രം ചിന്തിക്കാതെ നിങ്ങളുടെ കഴിവുകളിൽ ശ്രദ്ധിക്കുക.
- വീട്ടിൽ ഒറ്റപ്പെട്ടിരിക്കാതെ സമൂഹത്തിൽ പല ആൾക്കാരുമായി ഇടപഴുകുമ്പോൾ തന്നെ സ്വാഭാവികമായി ലജ്ജ മാറും. വീട്ടിലിരുന്ന് കഴിഞ്ഞാൽ ലജ്ജ മാറുകയില്ല അതുകൊണ്ട് നാനാ തുറയിലുള്ള ആൾക്കാരുമായി ഇടപെടുക. അതിന്റെ ഫലമായി നിങ്ങളുടെ ലജ്ജ മാറുകയും പ്രവർത്തിക്കാനുള്ള കഴിപ്പ് വർദ്ധിക്കുകയും ചെയ്യും.
- ലോകത്തിലെ എല്ലാവർക്കും എന്തെങ്കിലും ന്യൂനതകൾ ഉണ്ടാകും ഇത് തിരിച്ചറിയുക. ന്യൂനതകൾ ഇല്ലാത്ത ഒരു മനുഷ്യനും ഇല്ല. ന്യൂനതകളെക്കുറിച്ച് ചിന്തിക്കാതെ കഴിവുകളെക്കുറിച്ച് ചിന്തിച്ച് അതിനെ പരിപോഷിച്ച് പ്രവർത്തിപ്പിക്കുക.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
സെയിൽസ് പെട്ടെന്ന് നടക്കുവാനായി ഏതു തരം കസ്റ്റമേഴ് സിനെയാണ് ആദ്യം കാണേണ്ടത്?... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.