- Trending Now:
അരളിയെന്ന് പേരിട്ട് വിളിക്കുന്ന മനോഹരമായ പൂക്കൾ വിടരുന്ന വിഷാംശമുള്ള ഉദ്യാനസസ്യത്തെക്കുറിച്ചാണ് ഇവിടെ വിശദമാക്കുന്നത്. ഏതു കാലാവസ്ഥയിലും, എക്കാലത്തും നിറയെ പൂക്കൾവിടർന്നു നിൽക്കുന്ന അരളിച്ചെടി കണ്ണിനു ആനന്ദകരമായ കാഴ്ച്ചയാണ്. നിത്യഹരിതമായി വളരുകയും വെളുപ്പ്, പിങ്ക്, ചുവപ്പ്, ഇളം ഓറഞ്ച്, ഇളം പർപ്പിൾ എന്നീ നിറങ്ങളിലുള്ള പൂക്കളുണ്ടാകുകയും ചെയ്യുന്ന നിരിയം ഒലിയാണ്ടർ എന്ന സസ്യത്തെ നമുക്ക് പരിചയമുണ്ട്. വളരെ ആകർഷകവും മനംകവരുന്നതുമാണെങ്കിലും വിഷാംശമുള്ളതുകൊണ്ട് കുട്ടികളും വളർത്തുമൃഗങ്ങളും ഏറെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതായ സസ്യമാണിത്. വടക്കേ ആഫ്രിക്കയിലും മെഡിറ്ററേനിയൻ പ്രദേശങ്ങളിലുമാണ് അരളിയുടെ ഉത്ഭവം. ചൂടുള്ളതും ഉപോഷ്ണമേഖലാ പ്രദേശങ്ങളിലുമാണ് അരളി വളരുന്നത്. അപോസിനേസി (Apocynaceae aka dogbane) കുടുംബത്തിലെ അംഗമായ അരളിയുടെ ഇലകളും തണ്ടുകളും വേരുകളുമൊന്നും ശരീരത്തിനകത്ത് എത്താതിരിക്കാൻ ശ്രദ്ധിക്കണം. ഹൃദയസംബന്ധമായ പ്രശ്നങ്ങളും ചിലപ്പോൾ മരണം വരെയും സംഭവിക്കാൻ സാധ്യതയുണ്ട്.
അരളിയുടെ വിത്തുകൾ ഒരു ആവരണത്തിനുള്ളിൽ പഞ്ഞി നിറച്ച പോലെ കാണപ്പെടും. രണ്ടു മുതൽ ഒൻപത് ഇഞ്ച് നീളമുണ്ടാകുന്ന വിത്തുകൾ പൂർണ വളർച്ചയെത്തിയാൽ പൊട്ടിപ്പുറത്ത് വരും. ഏകദേശം മൂന്ന് മീറ്റർ വരെ പൊക്കത്തിൽ അരളിച്ചെടി വളരുന്നു. തൊലിക്ക് ചാര നിറമാണ്. രണ്ടുവശവും കൂർത്ത് നടുക്ക് വീതിയുള്ളതും കട്ടിയുള്ളതും കടും പച്ചനിറത്തിലും ദീർഘരൂപത്തിലുമുള്ള ഇലകൾ ഈ സസ്യത്തിന്റെ പ്രത്യേകതകളാണ്. അഞ്ച് ദളങ്ങൾ വീതമുള്ള പൂക്കൾ തണ്ടിന്റെ അറ്റത്ത് കുലകളായി കാണപ്പെടുന്നു. ചെടിയ്ക്ക് വെളുത്ത നിറത്തിൽ കറ ഉണ്ടാകുന്നു.പാൽപോലുള്ള ഒലിയാൻഡ്രിലിൻ എന്ന രാസവസ്തു ശരീരത്തിലെത്തിയാൽ ഛർദിയും ദേഹാസ്വസ്ഥ്യവും ഉണ്ടാകുന്നു. ഹൈപ്പോ ടെൻഷൻ, ഹൃദയസംബന്ധമായ പ്രശ്നങ്ങളിലേക്കും നയിക്കാം.
അരളിയുടെ എല്ലാ ഭാഗവും വിഷമുള്ളതും ദുർഗന്ധമുള്ളതുമാണ്. തണ്ടും ഇലയും വളരെ വിഷമയമായ സസ്യമാണിത്. ചെറിയ അളവിലെങ്കിലും ഉള്ളിൽ പോയാൽ വിഷബാധയേൽക്കാനുള്ള സാധ്യതയുണ്ട്. കത്തിച്ച് പുക ശ്വസിച്ചാലും വിഷബാധയേൽക്കാം.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.