- Trending Now:
തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രിന്റീസ് ട്രെയിനിയെ ആറ് മാസത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആറായിരം രൂപയാണ് പ്രതിമാസ സ്റ്റൈപ്പന്റ്. എസ്.എസ്.എൽ.സിയും സി.എൽ.ഐ.എസ്.സിയോ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ ഡിഗ്രിയോ വേണം. തമിഴ് ഒരു വിഷയമായി പഠിക്കുകയോ തമിഴിൽ പഠനം നടത്തുകയോ ചെയ്തിരിക്കണം. 18-36 ആണ് പ്രായപരിധി. രണ്ട് ഒഴിവുണ്ട്. ഉദ്യോഗാർഥികൾ അപേക്ഷയൊടൊപ്പം ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ എന്നീ രേഖകൾ സഹിതം 16ന് രാവിലെ 11.30ന് സ്റ്റേറ്റ് ലൈബ്രേറിയൻ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.
വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ (ജനറൽ മെഡിസിൻ, ഒ.ബി.ജി, റേഡിയോ ഡയഗ്നോസിസ്, ഒഫ്താൽമോളജി, ജനറൽ സർജറി, സൈക്യാട്രി, എമർജൻസി മെഡിസിൻ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, കാർഡിയോളജി) സീനിയർ റസിഡന്റ് തസ്തികകളിൽ കരാർ നിയമനത്തിന് ഇന്റർവ്യൂ നടത്തും. പ്രതിമാസം 73,500 രൂപ ഏകീകൃത ശമ്പളത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. എം.ബി.ബി.എസ് ബിരുദവും എം.ഡി/ എം.എസ്/ ഡി.എൻ.ബി/ ഡി.എം ഒപ്പം ടി.സി.എം.സി/ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ജനുവരി 24ന് രാവിലെ 11 ന് കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റേഡിയോളജിസ്റ്റിനെ നിയമിക്കുന്നു. അപേക്ഷകൾ 20ന് വൈകിട്ട് 3 വരെ നൽകാം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
ശുചിത്വമിഷൻ ആലപ്പുഴ ജില്ലാ ഓഫീസിലേക്ക് റിസോഴ്സ് പേഴ്സൺമാർ, മീഡിയ ഇന്റേൺ എന്നിവരെ ദിവസ വേതനാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നു. റിസോഴ്സ് പേഴ്സൺ അപേക്ഷകർ ഗ്രാമ/നഗര തലങ്ങളിൽ പ്രവർത്തിക്കുവാൻ താല്പര്യമുളളവരും ബിരുദധാരികളും ശുചിത്വ-മാലിന്യ സംസ്കരണ മേഖലയിൽ പ്രവൃത്തി പരിചയം ഉഉളവരും വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്ത് പരിചയമുളളവരും കമ്പ്യൂട്ടർ പരിജ്ഞാനം ഉളളവരും ആയിരക്കണം. മീഡിയ ഇന്റേൺ അപേക്ഷകർ ബിരുദവും ജേർണലിസത്തിലോ മാസ്സ് കമ്മ്യൂണിക്കേഷനിലോ പബ്ലിക് റിലേഷൻസിലോ ഡിപ്ലോമ യോഗ്യതയുളളരും ഷോർട്ട് വീഡിയോ തയ്യാറാക്കി പരിചയമുളളവരും ആയിരിക്കണം. താല്പര്യമുളളവർ ജനുവരി 17ന് കളക്ട്രേറ്റിലെ ദേശീയ സമ്പാദ്യഭവൻ ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് പങ്കെടുക്കണം.
കണ്ണൂർ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ റീജിയണൽ ക്ലിനിക്കൽ ലബോറട്ടറിയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ലാബ് ടെക്നിഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നു. വെറ്ററിനറി ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമയാണ് യോഗ്യത. പ്രവൃത്തി പരിചയം അഭിലഷണീയം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ജനുവരി 17 ന് രാവിലെ 11 ന് ജില്ലാ പഞ്ചായത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ- 04972700184.
കോഴിക്കോട് സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡവലപ്പ്മെന്റിൽ (സിഡബ്യൂആർഡിഎം) കുടിയൊഴിക്കപ്പെട്ടവരുടെ (evictees) വിഭാഗത്തിന് സംവരണം ചെയ്ത സ്റ്റെനോഗ്രാഫർ ഗ്രേഡ് I തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: അംഗീകൃത സർവ്വകലാശാല ബിരുദം, കെജിടിഇ ടെപ്പ്റൈറ്റിംഗ് ഇംഗ്ലീഷ് ഹയർ/തത്തുല്യ യോഗ്യത, കെജിടിഇ ടൈപ്പ്റൈറ്റിംഗ് മലയാളം ലോവർ തത്തുല്യം, കെജിടിഇ ഷോർട്ട്ഹാന്റ് ഇംഗ്ലീഷ് ലോവർ/തത്തുല്യം, കമ്പ്യൂട്ടർ പരിജ്ഞാനം. വയസ് 2025 ജനുവരി ഒന്നിന് 35 (നിയമാനുസൃത വയസിളവ് ബാധകം). സിഡബ്യൂആർഡിഎം സ്ഥാപിക്കുന്നതിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരും സർക്കാർ ഉത്തരവുകൾ പ്രകാരം അർഹരായവരുമായ ഉദ്യോഗാർത്ഥികൾ ഇത് സംബന്ധിച്ച് റവന്യൂ അധികാരിയിൽ നിന്നുളള സാക്ഷ്യപത്രവും, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 20 നകം തൊട്ടടുത്ത എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 0495-2370179.
മമ്പാട് ഗ്രാമപഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്കൂളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നു. സ്പെഷ്യൽ എഡ്യൂക്കേഷനിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമയാണ് യോഗ്യത. ആർ.സി.ഐ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. 18നും 41നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 21.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.