- Trending Now:
മാളിക്കടവ് ജനറൽ ഐ.ടി.ഐയിൽ വയർമാൻ ട്രേഡിൽ താൽക്കാലികാടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ട്രറെ നിയമിക്കുന്നു. യോഗ്യത: മൂന്ന് വർഷത്തെ പ്രവൃത്തി പരിചയത്തോടു കൂടിയ എൻ ടി സി/എൻ എ സി ഇൻ വയർമാൻ ട്രേഡ് അല്ലെങ്കിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും. ഇന്റർവ്യൂ മെയ് മൂന്നിന് രാവിലെ 11 മണിക്ക് ഐ ടി ഐയിൽ നടക്കും. എൽ സി /എ ഐ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ യോഗ്യത, ജനന തിയ്യതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495 2377016
താനൂർ സി.എച്ച്.എം.കെ.എം. ഗവ ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2023 -24 അധ്യയന വർഷത്തേക്ക് ബിസിനസ് മാനേജ്മെന്റ്, മലയാളം വിഭാഗങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിന് യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 18 ന് രാവിലെ പത്ത് മണിക്ക് അഭിമുഖത്തിനായി കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ പി.ജി (55 ശതമാനം) യോഗ്യതയുള്ളവരെയും പരിഗണിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0494 2582800 / gctanur.ac.in
മലപ്പുറം ഗവ. വനിതാ ആർട്സ് ആൻഡ് സയൻസ് കോളജിൽ 2023-24 അധ്യയന വർഷത്തേക്ക് ബി.എ ഹിസ്റ്ററി, ബി.എ ഉർദു, ബി.എ ഇഗ്ലീഷ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും നെറ്റ് യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. താത്പര്യമുള്ള ബി.എ ഹിസ്റ്ററി വിഷയത്തിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ മെയ് പത്തിന് രാവിലെ പത്തിനും ബി.എ ഉർദു വിഷയത്തിലേക്ക് അപേക്ഷിക്കുന്നവർ ഉച്ചയ്ക്ക് രണ്ടിനും ബി.എ ഇംഗ്ലീഷ് വിഷയത്തിലേക്ക് അപേക്ഷിക്കുന്നവർ മെയ് 11ന് രാവിലെ പത്തിനും അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളജിൽ ഹാജരാകണം. ഫോൺ : 0483 2972200.
കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദവും രണ്ട് വർഷത്തെ മാർക്കറ്റിംഗ് പ്രവർത്തന പരിചയമോ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള എം.ബി.എ(മാർക്കറ്റിംഗ്) എന്നിവയാണ് യോഗ്യത. ഉയർന്ന പ്രായപരിധി 30 വയസ്സ്. പ്രതിമാസ ശമ്പളം 20,000 രൂപ. കുടുംബശ്രീ അംഗം, കുടുംബശ്രീ കുടുംബാംഗം, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് മുൻഗണനയുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ വെള്ളപേപ്പറിൽ എഴുതിയ അപേക്ഷയോടൊപ്പം വയസും യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ജില്ലാ മിഷനിൽ നേരിട്ടോ, തപാൽ വഴിയോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 13ന് വൈകീട്ട് അഞ്ചിന്. ഫോൺ: 8891008700.
തളിപ്പറമ്പിലെ ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതിയിൽ ഉണ്ടാകാവുന്ന ഒഴിവിലേക്ക് കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പി എസ് സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. അപേക്ഷകർ സമാനമായതോ ഉയർന്നതോ അയ തസ്തികയിൽ നിന്നും വിരമിച്ച കോടതി ജീവനക്കാരോ അല്ലെങ്കിൽ വിരമിച്ച മറ്റ് സർക്കാർ ജീവനക്കാരോ ആയിരിക്കണം. അപേക്ഷകർക്ക് 62 വയസ് പൂർത്തിയാകരുത്. നിശ്ചിതമാതൃകയിലുള്ള അപേക്ഷ, വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, തലശ്ശേരി 670101 എന്ന വിലാസത്തിൽ മെയ് അഞ്ചിന് വൈകിട്ട് മൂന്ന് മണിക്കകം ലഭ്യമാക്കണം. കവറിന് മുകളിൽ കരാർ നിയമനത്തിനുള്ള അപേക്ഷ എന്ന് എഴുതണം. വിശദ വിവരങ്ങൾ https://districts.ecourts.gov.in/thalassery ൽ ലഭിക്കും.
എല്ലാ നിയോജക മണ്ഡലങ്ങളിലും ഹൈടെക്ക് ഫിഷ് മാർട്ട് ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി ധർമ്മടം മണ്ഡലത്തിലെ അഞ്ചരക്കണ്ടി ബസ്സ്റ്റാന്റിന് സമീപവും മട്ടന്നൂർ നിയോജക മണ്ഡലത്തിൽ ഉരുവച്ചാൽ ടൗണിനു സമീപവും സ്ഥാപിച്ച മത്സ്യഫെഡ് ഫിഷ് മാർട്ടിലേക്ക് സെയിൽസ്, കട്ടിങ്, ബില്ലിങ് എന്നിവയിൽ പ്രാവീണ്യമുള്ള യുവതീ യുവാക്കൾ, സ്വയം സഹായ സംഘങ്ങൾ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട തദ്ദേശ സ്ഥാപന പരിധിയിലോ നിയോജക മണ്ഡലത്തിലോ ഉള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് എട്ടിന് രാവിലെ 11 മണിക്ക് മാപ്പിളബേ ഫിഷറീസ് കോംപ്ലക്സിലുള്ള മത്സ്യഫെഡ് ജില്ലാ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0497 2731257.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.