- Trending Now:
പൂജപ്പുര സർക്കാർ ആയൂർവേദ കോളജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന ഒഴിവുള്ള ഫാർമസിസ്റ്റ് (അലോപ്പതി) തസ്തികയിൽ 179 ദിവസത്തേക്ക് താത്കാലികമായി പ്രതിദിന വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഒക്ടോബർ നാലിന് ഇന്റർവ്യൂ നടത്തും. പ്ലസ്ടു, ഡിഫാം, അല്ലെങ്കിൽ ബിഫാം ആൻഡ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രായപരിധി 4-10-2023ൽ 40 വയസ് കവിയരുത്. താത്പര്യമുള്ള ഉദ്യോഗാർഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത, എക്സ്പീരിയൻസ്, വിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും ബയോഡേറ്റകളും സഹിതം തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. രജിസ്ട്രേഷൻ രാവിലെ 10 മണി മുതൽ 11 മണി വരെ. ഇന്റർവ്യൂ രാവിലെ 10.30ന് ആരംഭിക്കും.
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ നിലവിലുള്ള അസിസ്റ്റന്റ് എഡിറ്ററുടെ ഒൻപത് ഒഴിവുകളിലേക്ക് (വകുപ്പ് ഡയറക്ടറേറ്റ്-2, ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസ്-1, ആലപ്പുഴ ജില്ലാ ഇൻഫർമേഷൻ ഓഫീസ്-1, പാലക്കാട് ജില്ലാ ഇൻഫർമേഷൻ ഓഫീസ്-1, കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്-1, കാസർഗോഡ് ജില്ലാ ഇൻഫർമേഷൻ ഓഫീസ്-1, ന്യൂ ഡൽഹി ഇൻഫർമേഷൻ ഓഫീസർ-1, ടാഗോർ തീയേറ്റർ-1) അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കപ്പെടുവാൻ താത്പര്യമുള്ള ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗസ്ഥർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം വന്ന് രണ്ടാഴ്ചക്കുള്ളിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലഷൻസ് (എ) വകുപ്പിൽ ലഭ്യമാക്കണം. യോഗ്യതകൾ സംബന്ധിച്ച വിശദവിവരങ്ങൾ 2023 സെപ്റ്റംബർ 19 ലെ വാല്യം 12 നം.38 ഗസറ്റ് വിജ്ഞാപനത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കാത്ത്ലാബ് ടെക്നീഷ്യൻ തസ്തികയിലെ രണ്ട് ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തും. യോഗ്യത: പ്ലസ് ടു സയൻസ്, ബാച്ചിലർ ഓഫ് കാർഡിയോ വാസ്കുലർ ടെക്നോളജി (ബി സി വി റ്റി) അല്ലെങ്കിൽ തത്തുല്ല്യം, ഡിപ്ലോമ ഇൻ കാർഡിയോ വാസ്കുലർ ടെക്നോളജി (ഡി സി വി റ്റി)യും ഒരു വർഷ പ്രവൃത്തിപരിചയവും സംസ്ഥാന പാരാമെഡിക്കൽ കൗൺസിലിൽ രജിസ്ട്രേഷൻ. പ്രായപരിധി 18-41. യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും സഹിതം നാളെ (സെപ്റ്റംബർ 23) രാവിലെ 11ന് പങ്കെടുക്കാം. ഫോൺ - 0474 2575050.
പട്ടികജാതിവികസന വകുപ്പിന്റെ അമൃതകുളത്ത് പ്രവർത്തിക്കുന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളിൽ കരാർവ്യവസ്ഥയിൽ റസിഡന്റ് ട്യൂട്ടർമാരെ നിയമിക്കും. യോഗ്യത: ബിരുദാനന്തര ബിരുദവും, ബി. എഡും വൈകിട്ട് നാലു മുതൽ രാവിലെ എട്ടുവരെയാണ് ജോലിസമയം. വെള്ളപേപ്പറിൽ തയ്യാറാക്കിയ ബയോഡേറ്റ, പാസ്പോർട്ട്സൈസ് ഫോട്ടോ, വിദ്യാഭ്യാസയോഗ്യത, പ്രവർത്തിപരിചയം തെളിയിക്കുന്ന അസൽരേഖകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സെപ്റ്റംബർ 25ന് രാവിലെ 11ന് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ - 0474 2794996.
പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ഡാറ്റാ എൻട്രി, ഡി ടി പി കോഴ്സുകളുടെ പരിശീലനം നടത്തുന്നതിനായി കമ്പ്യൂട്ടർ ഇൻസ്ട്രക്ടറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അടിസ്ഥാന യോഗ്യതയായി ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നു ബിരുദവും, പി ജി ഡി സി എ യും ഉളളവരായിരിക്കണം. പ്രോസസിംഗ്, എം എസ് വേഡ്, സ്പ്രഡ് ഷീറ്റ് പാക്കേജ്, ഡിടിപി, ഐ സ് എം എന്നിവ കൂടാതെ വേർഡ് എന്നിവയിൽ പരിജ്ഞാനമുളളവരും അംഗീകൃത സർട്ടിഫിക്കറ്റുകൾ ഉളളവരുമായിരിക്കണം. കമ്പ്യൂട്ടർ കോഴ്സ് പരിശീലനത്തിൽ മുൻപരിചയമുളളവർക്ക് മുൻഗണന. താല്പര്യമുളളവർ ബയോഡാറ്റയും, വിദ്യാഭ്യാസ യോഗ്യത, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഒക്ടോബർ 11-ന് വൈകിട്ട് 5 നകം അപേക്ഷ സമർപ്പിക്കണം. എസ് സി/ എസ് ടി വിഭാഗത്തിൽപ്പെടുന്നവർക്ക് മുൻഗണന. വൈകി ലഭിക്കുന്നതോ അപൂർണമായതോ ആയ അപേക്ഷകൾ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് പ്രിൻസിപ്പൽ, ഗവ പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെൻറർ, സബ് ജയിൽ റോഡ്, ബൈ ലെയ്ൻ, ആലുവ എന്ന വിലാസത്തിൽ ബന്ധപ്പെടാം. ഫോൺ 0484 2623304.
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന അനസ്തേഷ്യ ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ഒക്ടോബർ അഞ്ച് രാവിലെ 10ന് നടക്കും. സയൻസ് പ്രധാന വിഷയമായിട്ടുള്ള പ്ലസ് ടു, പ്രീഡിഗ്രി, ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി അല്ലെങ്കിൽ ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി, കേരള പാര മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പകർപ്പ് എന്നിവ ഉൾപ്പെടെ സൂപ്രണ്ടിന്റെ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.
മലയിൻകീഴ് എം.എം.എസ്. ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ഒരു ഗസ്റ്റ് ലക്ചററുടെ ഒഴിവ് നികത്തുന്നതിനുള്ള അഭിമുഖം സെപ്റ്റംബർ 26 ന് രാവിലെ 10 ന് കോളജിൽ നടക്കും. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ/ഡെപ്യൂട്ടി ഡയറക്ടർ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേരു രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ നമ്പർ, യോഗ്യത, ജനന തീയതി, മുൻപരിചയം ഇവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.
ആലപ്പുഴ: ആലുവ ഗവ. പ്രീ. എക്സാമിനേഷൻ പരിശീലന കേന്ദ്രത്തിൽ ഡാറ്റ എൻട്രി, ഡി.ടി.പി. കോഴ്സുകളുടെ പരിശീലനം നടത്തുന്നതിനായി കമ്പ്യൂട്ടർ ഇൻസ്ട്രക്ടറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവ്വകലാശാല ബിരുദവും പി.ജി.ഡി.സി.എ.യും വേർഡ് പ്രൊസസിംഗ്, എം.എസ്. വേഡ്, സ്പ്രെഡ് ഷീറ്റ് പാക്കേജ്, ഡി.റ്റി.പി, ഐ.എസ്.എം. എന്നിവയിൽ പരിജ്ഞാനവുമുളളവരായിരിക്കണം. കമ്പ്യൂട്ടർ കോഴ്സ് പരിശീലനത്തിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന. താത്പര്യമുളളവർ ബയോഡാറ്റ, യോഗ്യത, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഒക്ടോബർ 11ന് വൈകിട്ട് 5 വരെ അപേക്ഷ നൽകാം. ഫോൺ: 0484-2623304.
മലയിൻകീഴ് എം.എം.എസ് ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ഒരു ഗസ്റ്റ് ലക്ച്ചറുടെ ഒഴിവിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 26ാം തീയതി രാവിലെ 10 മണിക്ക് കോളേജിൽ നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ / ഡെപ്യൂട്ടി ഡയറക്ടർ കൊല്ലം മേഖലാ ആഫീസിൽ ഗസ്റ്റ് ലക്ച്ചറന്മാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ പ്രസ്തുത നമ്പർ, യോഗ്യത, ജനനത്തീയതി, മുൻപരിചയം ഇവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2282020.
തിരുവനന്തപുരം ചാക്ക ഗവ. ഐ ടി ഐ യിൽ ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക് (D/MECH) ട്രേഡിലേക്ക് നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിൽ ഒ ബി സി കാറ്റഗറിയിൽ (PSC റൊട്ടേഷൻ ചാർട്ട് അനുസരിച്ച്) താത്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബർ 25ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ NAC യും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എഞ്ചിനീയറിങ് ഡിപ്ലോമ / ഡിഗ്രി എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ ഇന്റർവ്യൂ സമയത്ത് പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.