Sections

അപ്പോയിൻമെന്റുകൾ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ: സെയിൽസ്മാൻമാർക്കുള്ള നിർദ്ദേശങ്ങൾ

Tuesday, Aug 27, 2024
Reported By Soumya S
Essential Precautions for Salesmen When Scheduling Appointments: Practical Tips for Success

സെയിൽസ്മാൻമാർക്ക് എപ്പോഴും അപ്പോയിൻമെന്റുകൾ എടുക്കേണ്ടി വരാറുണ്ട്. അപ്പോയിൻമെന്റ് എടുക്കാൻ പോകുമ്പോൾ ചില അബദ്ധങ്ങൾ പറ്റാറുണ്ട്. അതുകൊണ്ട് അപ്പോയ്മെന്റുകൾ എടുക്കാൻ പോകുമ്പോൾ സ്വീകരിക്കേണ്ട ചില മുൻകരുതലുകളെ കുറിച്ചാണ് ഇന്ന് പറയുന്നത്. ഈ കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ കസ്റ്റമറുമായി നിലവാരമുള്ള ഒരു അപ്പോയിന്റ്മെന്റ് എടുക്കാൻ നിങ്ങളെ സഹായിക്കും. ശരിയായ മാനസികാവസ്ഥയിലൂടെ നിങ്ങൾ വിചാരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തുന്നതിനു വേണ്ടി ചില കാര്യങ്ങളാണ് താഴെ പറയുന്നത്.

  • വളരെ പോസിറ്റീവ് ആയതും, വിഭവസമൃദ്ധമായ ഒരു മാനസിക അവസ്ഥയോടുകൂടി വേണം അപ്പോയിൻമെന്റ് എടുക്കാൻ പോകേണ്ടത്.
  • അപ്പോയിൻമെന്റ് പോയി എടുക്കുമ്പോഴോ, ഫോൺ കോൾ വഴി എടുക്കുമ്പോഴോ ഭയം, ആത്മവിശ്വാസം ഇല്ലായ്മ, സംശയം, വേവലാതി തുടങ്ങിയ വികാരങ്ങളോട് തീർച്ചയായും വിട പറയുക. പലരും പേടിച്ചിട്ടായിരിക്കും ഒരു കസ്റ്റമറിനോട് സംസാരിക്കാൻ വേണ്ടി പോവുക. ഇങ്ങനെ പോകുന്നതിന് തൊട്ടുമുൻപായി നല്ല പാട്ടുകൾ കേൾക്കുക, സന്തോഷകരമായ വീഡിയോകൾ കാണുക ഇങ്ങനെ ശുഭാപ്തി വിശ്വാസവും, ആഹ്ലാദവും ഉള്ള ഒരു അവസ്ഥയിൽ വേണം ഒരാൾ കസ്റ്റമറിനോട് അപ്പോയിൻമെന്റ് എടുക്കാൻ പോകേണ്ടത്.
  • നിങ്ങൾ പുഞ്ചിരിച്ചുകൊണ്ടു കണ്ണിൽ നോക്കി വേണം കസ്റ്റമറിനോട് സംസാരിക്കാൻ. ഫോണിൽ കൂടിയാണ് അപ്പോയിന്റ്മെന്റ് എടുക്കുന്നതെങ്കിൽ കൂടി ചിരിച്ചുകൊണ്ട് വേണം സംസാരിക്കാൻ. ചിരിച്ചുകൊണ്ട് സംസാരിക്കുമ്പോൾ തന്നെ ശബ്ദത്തിന്റെ ടോണിൽ മാറ്റം ഉണ്ടാകും.
  • കസ്റ്റമറിന് ആശംസകൾ, സുഖ അന്വേഷണവും കഴിവതും നൽകാം. ഇത് അറിയിക്കുന്നത് ഔപചാരിക രീതിയിലോ വളരെ നീട്ടി വലിച്ചു പറയുന്ന രീതിയിലോ ആകരുത്.
  • കസ്റ്റമറിനെ നേരിട്ട് കാണുമ്പോൾ ഒരു ചെറിയ പ്രശംസ കൊടുക്കുന്നത് നല്ലതാണ്. എല്ലാവരും പ്രശംസ ആഗ്രഹിക്കുന്നവരാണ്. പക്ഷെ സത്യവുമായി ചേർന്ന് നിൽക്കുന്ന കാര്യങ്ങളാണ് പ്രശംസയായി പറയേണ്ടത്.
  • കസ്റ്റമറിനെ മാന്യമായി ക്ഷണിക്കുക. ഉദാഹരണമായി ഞാൻ വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയുവാൻ വേണ്ടിയാണ് താങ്കളുടെ അടുത്തേക്ക് വന്നത് എന്നുപറഞ്ഞ് പെർമിഷൻ വാങ്ങിച്ച് വളരെ മാന്യമായ രീതിയിൽ നിങ്ങൾ വന്നതിന്റെ ഉദ്ദേശം കസ്റ്റമറിനെ അറിയിക്കുക.
  • അപ്പോയ്മെന്റിന്റെ സമയവും തീയതിയും വ്യക്തമായി പറയുക. അത് പറഞ്ഞ് അദ്ദേഹത്തിൽനിന്ന് ഉറപ്പ് വാങ്ങി ഉദാഹരണമായി ഇന്ന ദിവസം, ഇത്ര സമയം ചില കാര്യങ്ങൾ സാറുമായി സംസാരിക്കാൻ താൽപര്യപ്പെടുന്നു അതിനുവേണ്ടി ഒരു അപ്പോയിന്റ്മെന്റ് തരണമെന്ന്, ഈ രീതിയിൽ നിങ്ങൾ കസ്റ്റമറുമായി സംസാരിക്കുക.
  • പറയുന്ന സമയത്ത് ഭാഷ വളരെ ലളിതവും കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന തരത്തിലുള്ള വാക്കുകളും മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ശബ്ദം ഉയർത്തിയോ പതുക്കയോ സംസാരിക്കരുത്. നല്ല ടോണിൽ സംസാരിക്കാൻ വേണ്ടി ശ്രമിക്കണം.
  • ഗ്രൂപ്പ് യോഗത്തിലേക്ക് ഇല്ലെങ്കിൽ നിങ്ങളുടെ ഓഫീസിലേക്കാണ് ക്ഷണിക്കാൻ പോകുന്നതെങ്കിൽ വ്യക്തമായി സമയവും എന്ത് പ്രോഗ്രാമാണ് എന്നുള്ള കാര്യവും പറയുക. തിരിച്ച് അദ്ദേഹത്തിന്റെ വീട്ടിലാണ് പോകുന്നതെങ്കിൽ പോകുന്ന സമയത്ത് മാനേജരോ, ബോസോ കൂടെയുണ്ടെങ്കിൽ ആ കാര്യം വ്യക്തമായി പറയുക.
  • ആവശ്യമായ വിവരങ്ങൾ വാട്സ്ആപ്പ് വഴി അവർക്ക് അയച്ച് കൊടുത്തിരിക്കണം.

ഇത്രയും കാര്യങ്ങൾ ഒരു അപ്പോയിൻമെന്റ് എടുക്കുന്നതിനുമുൻപ് ശ്രദ്ധിക്കണം.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.