- Trending Now:
തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ ഹോം സയൻസ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനത്തിന് സെപ്റ്റംബർ 6ന് രാവിലെ 10.30ന് ഇന്റർവ്യൂ നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖല ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർ യോഗ്യത, ജനനത്തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകൾ എന്നിവ സഹിതം പ്രിൻസിപ്പലിന്റെ ചേംബറിൽ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.
തിരുവനന്തപുരം സർക്കാർ സംസ്കൃത കോളേജിൽ സംസ്കൃത ജ്യോതിഷ സ്പെഷ്യൽ ബിരുദാനന്തര ബിരുദം അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും നിലവിലെ ഒഴിവിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കും. ഉദ്യോഗാർഥികളുടെ അഭിമുഖം സെപ്റ്റംബർ 4 ന് രാവിലെ 11 ന് പ്രിൻസിപ്പലിന്റെ ചേംബറിൽ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ കോളേജ് വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചത്, യോഗ്യത, ജനനതീയതി, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, മുൻപരിചയം, തുടങ്ങിയവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പ് എന്നിവ സഹിതം അഭിമുഖത്തിന് നേരിട്ടെത്തണം. കൂടുതൽ വിവരങ്ങൾക്ക്: 9188900159 എന്ന നമ്പറിൽ ബന്ധപ്പടാം.
കോട്ടയം: ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ പദ്ധതിയുടെ 2024-25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ രൂപീകരിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെന്ററിലേക്ക് ആവശ്യമായ അഡീഷണൽ ഫാക്കൽറ്റി തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷക്കാലത്തേയ്ക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമോ/ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളിൽ നിന്നുള്ള എം.എസ്.ഡബ്ല്യു. എം.ബി.എ.,(എച്ച്.ആർ.) എം.എ. സോഷ്യോളജി, ഡവലപ്മെന്റ് സ്റ്റഡീസ് യോഗ്യതയും, മൂന്ന് വർഷത്തെ പ്രവർത്തന പരിചയമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. പ്രായം 2024 ഓഗസ്റ്റ് 17ന് 40 വയസ്സ് കഴിയാൻ പാടില്ല. യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, അപേക്ഷാ ഫീസ് ഇനത്തിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ കോട്ടയത്തിന്റെ പേരിൽ മാറാവുന്ന 200/- രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം നിശ്ചിതഫോർമാറ്റിൽ അപേക്ഷകൾ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ, ജില്ലാ പഞ്ചായത്ത് ഭവൻ, കോട്ടയം-02 എന്ന വിലാസത്തിൽ സെപ്റ്റംബർ 13 വൈകിട്ട് അഞ്ചുമണിക്കു മുമ്പായി ലഭ്യമാക്കേണ്ടതാണ്. അപേക്ഷാഫോമും, വിശദാംശങ്ങളും കുടുംബശ്രീ വെബ്സൈറ്റിൽ (www.kudumbashree.org or സിഡിഎസ് ഓഫീസിലും ലഭ്യമാണ്. ഫോൺ: 0481-2302049.
പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുമായി ബന്ധപ്പെട്ട് ക്ലറിക്കൽ ജോലികൾ നിർവഹിക്കുന്നതിനായി മതിയായ യോഗ്യതയുള്ള ഉദ്യോഗാർഥിയെ എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു. സെപ്റ്റംബർ ഏഴിന് രാവിലെ 10.30 ന് എറണാകുളം കാക്കനാട് സിവിൽ സ്റ്റേഷൻ രണ്ടാംനിലയിൽ പ്രവർത്തിക്കുന്ന പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ഓഫീസിൽ കൂടിക്കാഴ്ചയും പ്രാക്ടിക്കൽ അറിവ് പരിശോധനയും നടത്തും. യോഗ്യത: പ്ലസ് ടു/തത്തുല്യം. കമ്പ്യൂട്ടർ പരിജ്ഞാനം അനിവാര്യം. മലയാളം ടൈപ്പിങ് അഭികാമ്യം. സർക്കാർ/അർദ്ധ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിച്ചവർക്ക് മുൻഗണന. പ്രായം: 2024 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കി 18 നും 45 നും ഇടയിൽ. കൂടിക്കാഴ്ച സമയത്ത്
ബയോഡേറ്റ, പ്രായം, വിദ്യാഭ്യാസം, പ്രവൃത്തിപരിചയ യോഗ്യതകൾ സംബന്ധിച്ച അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ആധാർ/തിരിച്ചറിയൽ കാർഡും ഹാജരാക്കണം. വിശദവിവരത്തിന് ഫോൺ: 0484 2983130.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.