- Trending Now:
പാലക്കാട് താലൂക്കിലെ റേഷൻകടകൾക്ക് സ്ഥിരം ലൈസൻസിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പുതുപ്പരിയാരം-പഴയ പഞ്ചായത്ത്, കാവിൽപ്പാട്, പുതുശ്ശേരി-ചുള്ളിമട, എലപ്പുള്ളി-തേനാരി, മലമ്പുഴ-മന്തക്കാട്(ഐ.ടി.ഐ പരിസരം), പാലക്കാട് ശെൽവപാളയം എന്നിവിടങ്ങളിലേക്ക് ഭിന്നശേഷി, പട്ടികവർഗ്ഗ-പട്ടികജാതി വിഭാഗക്കാർക്ക് അപേക്ഷിക്കാം.
പ്രായപരിധി 21 നും 62 നും മധ്യേ. എസ്.എസ്.എൽ.സി ആണ് യോഗ്യത. അപേക്ഷകർ മൂന്ന് വർഷമായി പ്രസ്തുത പഞ്ചായത്ത്/നഗരസഭകളിൽ സ്ഥിരതാമസക്കാരായിരിക്കണം. ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലെ സ്ഥിരതാമസക്കാർക്കും തത്തുല്യ യോഗ്യതയുള്ള ഒന്നില്ലാതികം അപേക്ഷകരിൽ പ്രായമുള്ളവർക്കും മുൻഗണന.
താത്പര്യമുള്ളവർ അപേക്ഷ നൽകുന്ന കവറിന് പുറത്ത് എഫ്.പി.എസ് നമ്പർ, താലൂക്ക് നോട്ടിഫിക്കേഷൻ നമ്പർ എന്നിവ രേഖപ്പെടുത്തി 20 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ച് ഒക്ടോബർ ആറിന് വൈകിട്ട് മൂന്നിനകം നേരിട്ടോ തപാൽ മുഖേനയോ ജില്ലാ സപ്ലൈ ഓഫീസിൽ എത്തിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. അന്നേദിവസം വൈകിട്ട് 3.30 ന് അപേക്ഷകൾ തുറക്കും.
റേഷൻ കട ലൈസൻസി അപേക്ഷ ക്ഷണിച്ചു... Read More
കൂടുതൽ വിവരങ്ങൾ ജില്ലാ സപ്ലൈ ഓഫീസിലും സിവിൽ സപ്ലൈസ് വകുപ്പിന്റെ www.civilsupplieskerala.gov.in ലും ലഭിക്കും. നിയമനം സംബന്ധിച്ച് സംശയങ്ങൾക്ക് ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകളുമായി ബന്ധപ്പെടുക. ഫോൺ: ജില്ലാ സപ്ലൈ ഓഫീസ് പാലക്കാട്: 04912505541, താലൂക്ക് സപ്ലൈ ഓഫീസ് ആലത്തൂർ: 04922222325, 9188527388, ചിറ്റൂർ: 04923222329, 9188527389, ഒറ്റപ്പാലം: 04662244397, 9188527386, പാലക്കാട്: 04912536872, 9188527391.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.