Sections

ജീവിത വിജയം കൈവരിക്കാൻ അറിവുകൾ പ്രാവർത്തികമാക്കാം

Saturday, Oct 12, 2024
Reported By Soumya
Applying knowledge for life success with key strategies like time management and breaking comfort zo

അറിവ് നേടുകയല്ല, നേടിയ അറിവ് ജീവിതത്തിൽ ഉപയോഗിക്കാനുള്ള കരുത്ത് നേടലാണ് പ്രധാനം. ജീവിതത്തിൽ സാധാരണ പറയാറുണ്ട് അറിവ് നേടുകയാണ് പ്രധാനമെന്ന്. എന്നാൽ അറിവ് നേടിയതുകൊണ്ട് വലിയ ഗുണമില്ല എന്ന് പരിശോധിച്ചാൽ കാണാൻ സാധിക്കും. ഉദാഹരണമായി നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് അമിതമായി ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന്, മദ്യപിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും പുക വലിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. മദ്യപാനി ആയിട്ടുള്ള എല്ലാവർക്കും അറിയാവുന്ന കാര്യമാണ് മദ്യം ശരീരത്തിന് ദോഷമാണെന്നുള്ളത്. പക്ഷേ ആ അറിവ് അവർ പ്രാവർത്തികമാക്കാറില്ല. അമിതമായി ഭക്ഷണം കഴിച്ചാൽ ആരോഗ്യ പ്രശ്നം ഉണ്ടാകുമെന്നത് എല്ലാവർക്കും അറിയാമെങ്കിലും, ഇഷ്ടപ്പെട്ട ഭക്ഷണം കണ്ടാൽ വാരിവലിച്ച് കഴിക്കുന്നവരാണ് നമ്മളിൽ പലരും. അറിവ് കിട്ടിയത് കൊണ്ട് ജീവിതത്തിൽ യാതൊരുവിധ മാറ്റങ്ങളും സംഭവിക്കുന്നില്ല അത് പ്രാവർത്തികമാക്കുമ്പോഴാണ് നിങ്ങളുടെ ജീവിതം മാറിമറിയുന്നത്. അറിവ് ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിനുള്ള കഴിവ് നേടിയെടുക്കുകയാണ് ഏറ്റവും പ്രധാനം. അങ്ങനെയുള്ള കരുത്ത് ഇല്ലെങ്കിൽ അറിവുകൊണ്ട് ജീവിതത്തിലെ യാതൊരുവിധ ഗുണവും ഇല്ല. വിദ്യാർത്ഥികൾക്ക് അറിയാം പരീക്ഷയ്ക്ക് പഠിച്ചാൽ മാത്രമേ ഗുണം ഉണ്ടാവുകയുള്ളൂ എന്നത്. പക്ഷേ പുസ്തകം എടുക്കുമ്പോൾ അലസത പിടി കൂടുകയും മടി ഉണ്ടാവുകയും ചെയ്യുന്നു. എന്നാൽ വളരെ ബുദ്ധിമുട്ടി പഠിക്കാൻ വേണ്ടി തയ്യാറാക്കുന്ന ഒരു വിദ്യാർത്ഥിക്ക് മാത്രമെ ജീവിത വിജയം ഉണ്ടാവുകയുള്ളു. ഇങ്ങനെ ജീവിതത്തിൽ നിങ്ങൾ അറിഞ്ഞ അറിവിനെ ഉപയോഗിക്കാൻ വേണ്ടി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്.

  • കൺഫർട്ടബിൾ സോൺ ബ്രേക്ക് ചെയ്യുക. പലപ്പോഴും പറയുന്ന ഒരു കാര്യമാണ് എങ്കിലും ആർക്കും തന്നെ കൺഫർട്ടബിൾ സോൾ ബ്രേക്ക് ചെയ്യുവാനുള്ള കഴിവില്ല. ഇതിനു വേണ്ടിയുള്ള കരുത്ത് നേടുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. ഉദാഹരണമായി രാവിലെ അരമണിക്കൂർ എക്സർസൈസ് ചെയ്തു കഴിഞ്ഞാൽ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകാമെന്ന് എല്ലാവർക്കും അറിയാം അത് ചെയ്യാൻ വേണ്ടി ആരും തയ്യാറാകുന്നില്ല. ഇതിനുവേണ്ടി ചെയ്യേണ്ടത്. ഇതിനെ ചെയ്യേണ്ടത് എല്ലാ ദിവസവും രാവിലെ 5 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുക എന്ന ശീലം കൊണ്ടുവന്നു കഴിഞ്ഞാൽ, എക്സസൈസ് ചെയ്യുമ്പോൾ ഉണ്ടാകുന്ന മടിയെ നേരിടാൻ നിങ്ങൾക്ക് സാധിക്കും. കൺഫർട്ടബിൾ സോൺ ബ്രേക്ക് ചെയ്തുകൊണ്ട് നിർബന്ധം ദിവസവും അഞ്ചു മിനിറ്റ് എങ്കിലും വ്യായാമം ചെയ്യാൻ വേണ്ടി തയ്യാറാകണം. ഇത് നിരന്തരം ചെയ്യുമ്പോൾ അത് നിങ്ങളുടെ ശീലമാവുകയും നിങ്ങളെ കൺഫർട്ടബിൾസ് നിന്നും മാറ്റുകയും ചെയ്യും.
  • ജീവിതത്തിന് ഒരു ടൈംടേബിൾ ഉണ്ടാവുക എന്നതാണ് രണ്ടാമത്തെ കാര്യം. ജീവിതത്തിൽ വളരെ പ്ലാനിങ്ങോടുകൂടി ജീവിക്കുന്ന ഒരാൾക്ക് മാത്രമാണ് വിജയം ഉണ്ടാവുക. അവർക്ക് മാത്രമാണ് അവരറിഞ്ഞ അറിവുകളെ പ്രാവർത്തികമാക്കാൻ ഉള്ള ആളുകൾ. ഓരോ ദിവസവും എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു പ്ലാനിങ് ഓടുകൂടി ജീവിക്കുക എന്നതാണ്. ഇങ്ങനെ ജീവിക്കുന്നവർ ലോകത്തിൽ മൂന്ന് ശതമാനം മാത്രമേ ഉള്ളൂ എന്നതാണ് വാസ്തവം. അവരാണ് വിജയികൾ.
  • സാഹചര്യം നിലനിർത്തുക നിങ്ങളുടെ അറിവ് തേടുന്നതിന് ഉപയോഗിക്കാൻ പറ്റിയ സാഹചര്യം ഉണ്ടാക്കുക. ഉദാഹരണത്തിന് നിങ്ങൾക്ക് മദ്യപാനം അപകടമാണെന്ന് അറിയാം. മദ്യപാനിയായ കുറെ സുഹൃത്തുക്കളാണ് നിങ്ങൾക്ക് ചുറ്റുമുള്ളതെങ്കിൽ നിങ്ങൾ അറിയാതെ തന്നെ മദ്യപാനിയായി മാറും. അങ്ങനെയുള്ള സാഹചര്യത്തിൽ നിന്നും മാറി നിൽക്കുക എന്ന കരുത്ത് നേടുക.
  • ഓരോ കാര്യങ്ങളും ചിന്തിച്ചു കൊണ്ട് പ്രവർത്തിക്കുക. ചെറിയ ചെറിയ കാര്യങ്ങൾ പോലും ചിന്തിക്കാൻ വേണ്ടിയിട്ട് തയ്യാറാവുക. ഉദാഹരണമായി വ്യായാമം ചെയ്യാൻ മടി പിടിച്ചിരിക്കുന്ന ഒരു അവസ്ഥയാണെങ്കിൽ അല്പസമയം ഒന്ന് ചിന്തിക്കുക ഈ മടിയാണോ തനിക്ക് വേണ്ടത് അതോ വ്യായാമം ചെയ്ത ആരോഗ്യമുള്ള ഒരു ശരീരമാണോ വേണ്ടതെന്ന്. ഇത്തത്തരത്തിലുള്ള ഒരു ചിന്ത ഓരോ പ്രവർത്തിയും ഇടയിലും കൊണ്ടുവരാൻ ശ്രമിച്ചു കഴിഞ്ഞാൽ ഉദ്ദേശിച്ച പോസിറ്റീവ് ആയിട്ട് കൊണ്ടുപോവാൻ നിങ്ങൾക്ക് സാധിക്കു.

ഇത്രയും കാര്യങ്ങൾ നിങ്ങൾ ജീവിതത്തിൽ കൊണ്ടുവരാൻ ശ്രമിച്ചാൽ നിങ്ങളുടെ അറിവിനെ ജീവിതത്തിൽ പകർത്തി എടുക്കുവാനുള്ള കഴിവ് നിങ്ങൾക്ക് നേടാൻ സാധിക്കും.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.